ആലപ്പുഴ: ആര്യാട് എകെജി ജങ്ഷനിലെ എകെജി സ്തൂപം അടിച്ചു തകര്‍ത്ത നിലയില്‍ കണ്ടെത്തി. സ്തൂപത്തിന്റെ മുകളിലെ അരിവാള്‍ ചുറ്റികയും തകര്‍ന്നിട്ടുണ്ട്. 33 വര്‍ഷം പഴക്കമുള്ളതാണ് സ്തൂപം. ഇന്നലെ പുലര്‍ച്ചെയാണ് സംഭവമെന്ന് കരുതുന്നു.
രാവിലെ സമീപവാസികളാണ് ഇത് തകര്‍ന്നത് ആദ്യമായി കണ്ടത്. പിന്നീട് പാര്‍ട്ടി പ്രവര്‍ത്തകരേയും പോലീസിനേയും അറിയിക്കുകയായിരുന്നു. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് ശേഷം നടക്കുന്ന ആക്രമണമായതിനാല്‍ പാര്‍ട്ടിയിലെ വിഭാഗീയതയാണോ സംഭവത്തിന് പിന്നിലെന്ന് സംശയമുണ്ട്. പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ അന്വേഷണം നടക്കുമ്പോഴാണ് അടുത്ത ആക്രമണവും സംഭവിച്ചിരിക്കുന്നത്.
നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിഎസ്- ഐസക്ക് പക്ഷത്തിന് ആധിപത്യമുള്ള മാരാരിക്കുളം ഏരിയാകമ്മറ്റിയുടെ പരിധിയില്‍ വരുന്ന പ്രദേശമാണ് ആര്യാട്. നേരത്തെ കൃഷ്ണപിള്ള സ്മാരകം തകര്‍ക്കപ്പെട്ടത് ഇതെ പക്ഷത്തിന് ആധിപത്യമുണ്ടായിരുന്ന കഞ്ഞിക്കുഴി ഏരിയ കമ്മറ്റിയുടെ പരിധിയില്‍ വരുന്ന കണ്ണര്‍കാട് പ്രദേശത്തായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: