തിരുവനന്തപുരം: മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലും കോണ്‍ഗ്രസിലും യുവാക്കള്‍ എത്തുന്നത് കുറഞ്ഞുവരുന്നത് ദേശീയതയുടെ പ്രധാന്യം യുവാക്കള്മനസിലാക്കിത്തുടങ്ങിയതുകൊണ്ടാണെന്ന് മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ പറഞ്ഞു.
വിവേകാന്ദജയന്തി-ദേശീയ യുവജനദിനാഘോഷം സംസ്കൃതി ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഹ്റുവിനെ പ്രകീര്‍ത്തിക്കാനും പട്ടേലിനെയും മറ്റും വിമര്‍ശിക്കാനും കോണ്‍ഗ്രസുകാര്‍ ശ്രമിച്ചിരുന്നു. നെഹ്റു പാശ്ചാത്യതയില്‍ ഊന്നിനിന്നുള്ള ആശയങ്ങള്‍ നടപ്പാക്കി.
ഇന്ന് ഭാരതം എത്തിനില്‍ക്കുന്നത് ഒരു യുഗ സന്ധ്യയിലാണ്. നെഹ്റു യുഗം അവസാനിച്ചിരിക്കുന്നു. പുതിയ ഭാരതത്തനിമയുടെ ആദ്യകിരണങ്ങള്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്നു. ഇതിന് കാരണഭൂതമായത് വിവേകാനന്ദന്റെ ആശയങ്ങളും ദര്‍ശനങ്ങളുമാണ്. ആധുനികഭാരത നിര്‍മ്മാണത്തിന് ജനങ്ങളില്‍ രാജ്യസ്നേഹം ഉണ്ടാക്കിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഡോ. സി.വി.ജയമണി, ഡോ. കെ.യു.ദേവദാസ്, സി.റ്റി.സുനില്‍കുമാര്‍, ജയരാജ് കൈമള്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: