തിരുവനന്തപുരം : വിദ്യാര്‍ത്ഥി സേവാട്രസ്റ്റും എബിവിപിയും സംയുക്തമായി ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ക്കും, ഡോക്ടര്‍ മാര്‍ക്കും വേണ്ടി നടത്തുന്ന ജിജ്ഞാസ-2015 ദേശീയ സെമിനാറിന്റെ ബ്രോഷര്‍ കേന്ദ്ര ആരോഗ്യ സഹമന്ത്രിയും, ആയുഷിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയുമായ ശ്രീപദ് യശോ നായക് പ്രകാശനം ചെയ്തു.
ആയുര്‍വ്വേദ രംഗത്ത് സമൂല മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ജിജ്ഞാസയ്ക്ക് അദ്ദേഹം എല്ലാ ആശംസകളും നേര്‍ന്നു.
കേന്ദ്രമന്ത്രിയില്‍ നിന്നും വിദ്യാര്‍ത്ഥി സേവാ ട്രസ്റ്റ് ചെയര്മാന് എം. ജയകുമാര്‍, ജിജ്ഞാസ ബ്രോഷര്‍ ഏറ്റുവാങ്ങി. എബിവിപി സ്റ്റേറ്റ് പ്രസിഡന്റ് സി.കെ. രാകേഷ്, സ്റ്റേറ്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഒ. നിധീഷ്, ജിജ്ഞാസ ജനറല്‍ കണ്‍വീനര്‍ ഡോ. ജെ. രാധാകൃഷ്ണന്, ജിജ്ഞാസ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ വിനീത് മോഹന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: