കൊച്ചി: ആറന്മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ആരംഭിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ക്ഷേത്രത്തിന്റെ ആനക്കൊട്ടില്‍, പടിഞ്ഞാറേ ഗോപുരത്തിന്റെ നവീകരണം എന്നിവയ്ക്കുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര സമിതി നല്കിയ ഹര്‍ജിയിലാണ് ഈ വിധി. ഇതു പ്രകാരം ജനുവരി 21 മുതല്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് നിര്‍ദ്ദേശം. ജസ്റ്റീസ് പി. വി. ആഷ, ജസ്റ്റീസ് ടി. ആര്. രാമചന്ദ്രന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: