കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തസമര്പ്പിച്ച ഹര്‍ജി പരിഗണിച്ചു.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് മുന്‍ ഡിജിപി സിബി മാത്യൂസ്, അന്നത്തെ ഡിഎസ്പി കെ.കെ ജോഷ്വാ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി ഫയലിലില്‍ സ്വീകരിച്ചത്. കേസ് വിശദമായ വാദത്തിനായി ജനുവരി 19ന് പരിഗണിക്കും. ഹൈക്കോടതി ആക്ടിംങ് ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ്, ജസ്റ്റീസ് എ. എം. ഷെഫീഖ് എന്നിവര്‍ അടങ്ങുന്ന ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: