കൊച്ചി: കേരളത്തിന്റെ ആദ്ധ്യാത്മികവും സാംസ്കാരികവുമായ മേഖലയില്‍ ഹൈന്ദവ സാഹിത്യത്തിനും വിചാരധാരയ്ക്കും അര്‍ഹമായ സ്വാധീനം നേടിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടുകൂടി ശ്രീലക്ഷ്മി ബായി ധര്‍മപ്രകാശന്‍ എന്ന പേരില്‍ ട്രസ്റ്റ് രൂപീകരിച്ചു.
രക്ഷാധികാരിമാരായി ആര്. ഹരി, എ.വി. ഭാസ്കരന് എന്നിവരേയും മാനേജിംഗ് ട്രസ്റ്റിയായി എം.മോഹനനേയും തെരഞ്ഞെടുത്തു. അംഗങ്ങളായി യു.പി. രാജഗോപാല്‍ (പാലക്കാട് വ്യാസവിദ്യാലയം പ്രസിഡന്റ്) അഡ്വ.സി.കെ.ശ്രീനിവാസന് (പ്രസിഡണ്ട,് കേരള അഭിഭാഷക പരിഷത്) എന്നിവരേയും തെരഞ്ഞെടുത്തു. എറണാകുളത്ത് ലക്ഷ്മിബായ് ടവേഴ്സില്‍ നാരായണീയം ആണ് ട്രസ്റ്റിന്റെ പ്രവര്‍ത്തന കേന്ദ്രം.
ട്രസ്റ്റിന്റെ ഉദ്ഘാടനം 18 ന് രാവിലെ 11 മണിക്ക് കല്ലേക്കാട് വ്യാസ വിദ്യാലയത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: