കൊച്ചി: കൊച്ചി മെട്രോ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്. 2016 ജൂണിനു മുമ്പ് മെട്രോ ഓടിത്തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ജനുവരിയില്‍ കോച്ചുകള്‍ എത്തിക്കാന്‍ ശ്രമിക്കുമെന്ന് ഡിഎംആര്‍സി അറിയിച്ചു.
മെട്രോയുടെ നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി തിങ്കളാഴ്ച ഡിഎംആര്‍സി എംഡി മങ്കു സിംഗിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കോച്ച് നിര്‍മാണത്തിനായി മൂന്നംഗ ഉപസമിതി രൂപീകരിച്ചു. ഡിഎംആര്‍സിയുടെയും കെഎംആര്‍എല്ലിന്റെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.
സമിതി ഉടന്‍ യോഗം ചേര്‍ന്ന് മെട്രോയുടെ കോച്ചുകള്‍ക്കുള്ള പ്രാഥമിക രൂപരേഖ തയാറാക്കും. അതിന് ശേഷമായിരിക്കും കോച്ച് നിര്‍മാണത്തിന് ഓര്‍ഡര്‍ നല്‍കുകയെന്നും ശ്രീധരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: