രാമനാട്ടുകര: മറ്റൊരു സ്കൂള്‍ കലോത്സവത്തിലും കാണാന്‍ കഴിയാത്ത മത്സര ഇനമായിരുന്നു ഇന്നലെ പ്രധാനവേദിയില്‍ അരങ്ങേറിയ യോഗ്ചാപ്. ഇന്നലെ നിറഞ്ഞ സദസ്സിലാണ് യോഗ്ചാപ് മത്സരം അരങ്ങേറിയത്. വര്‍ണ്ണഭംഗിയുള്ള വസ്ത്രവിതാനങ്ങളോടെ ചടുലതാളത്തില്‍ ദേശഭ്കതി ഗാനങ്ങളുടെ അകമ്പടിയോടെയാണ് കുട്ടികള്‍ അരങ്ങില്‍ നിറഞ്ഞാടിയത്.
സദസ്സിന്റെ കയ്യ്യച്ചുള്ള പ്രോത്സാഹനംകൂടിയായപ്പോള്‍ യോഗ്ചാപ് മത്സരം ഏറെ ശ്രദ്ധേയമായി. കലയോടൊപ്പം സംസ്കാരവും പ്രദാനം ചെയ്യുന്നതെങ്ങനെയെന്ന മനോഹര ആവിഷ്കാരമായിരുന്നു യോഗ് ചാപ് മത്സരത്തിലൂടെ നടന്നത്.
ഗാനം, താളവൈവിധ്യങ്ങളനുസരിച്ചുള്ള ചുവട്വെയ്പ്പ്, വേഷവിതാനങ്ങളിലെ ചാരുത, ചടുലത, കളിക്കാര്‍ തമ്മിലുള്ള സാമഞ്ജസ്യം, ലാസ്യം എന്നിവയാണ് യോഗ്ചാപ് മത്സരത്തിന്റെ വിജയികളെ തീരുമാനിച്ച ഘടകങ്ങള്‍.യു.പി. വിഭാഗത്തില്‍ വേദവ്യാസ വിദ്യാലയം മലാപ്പറമ്പും ഹൈസ്കൂള്‍ വിഭാഗത്തില്‍ രാമനാട്ടുകര നിവേദിത വിദ്യാപീഠവും വിജയികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: