തിരുവനന്തപുരം: കേരളത്തിലെ നായിഡു സഭയുടെ ചരിത്രം പഠിച്ച് അവരെ പിന്നാക്ക വിഭാഗക്കാരായി പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. ഏറെ കഷ്ടതകളനുഭവിക്കുന്ന ജനവിഭാഗമാണ് നായിഡു സഭയിലേത്. കിര്‍ത്താഡ്സ് പോലുള്ള ഏജന്‍സികള്‍ ഇതു സംബന്ധിച്ച പഠനം വൈകിപ്പിക്കാതെ എത്രയും വേഗം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നായിഡു സഭ വെല്‍ഫെയര്‍ അസോസിയേഷന്റെ(എന്എസ്ഡബ്യുഎ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആള്‍ബലം ഇല്ലാത്തതിന്റെ പേരിലാണ് പല രാഷ്ട്രീയ പാര്‍ട്ടികളും നായിഡു സമുദായത്തെ അവഗണിക്കുന്നത്. കഷ്ടതകള്‍ അനുഭവിക്കുന്നവര്‍ക്കൊപ്പം ബിജെപി ഉണ്ടാകും. സംഘടിത ശക്തി അല്ല എന്നതുകൊണ്ട് അര്‍ഹിക്കുന്ന അവകാശങ്ങള്‍ നായിഡു സഭയ്ക്ക് ലഭിക്കാതെ പോകുന്നു. ഇതിനെതിരെ സംഘടിച്ച് നില്‍ക്കണം, മുരളീധരന് പറഞ്ഞു.
ചടങ്ങില്‍ എന്എസ്ഡബ്ല്യുഎ സംസ്ഥാന പ്രസിഡന്റ് എസ്. ഗണേശ് കുമാര്‍ നായിഡു, സെക്രട്ടറിമാരായ എല്‍. രത്നകുമാര്‍ നായിഡു, പ്രതാപ് കുമാര്‍ നായിഡു, ആര്. സന്തോഷ്കുമാര്‍ നായിഡു, ട്രഷറര്‍ എം. വീരസാമി നായിഡു, ബിജെപി മണ്ഡലം പ്രസിഡന്റ് ശ്രീവരാഹം വിജയന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: