കൊച്ചി: ആധുനിക സാങ്കേതിക വിദ്യകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ എപ്പോഴും മുന്നിട്ടു നില്ക്കുന്ന ഐസിഐസിഐ ബാങ്ക് മെഷീനു മുകളില്‍ ചലിപ്പിച്ച് ഇലക്ട്രോണിക് പേയ്മെന്റ് സാധ്യമാക്കുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കി.
മാസ്റ്റര്‍ കാര്‍ഡ് കോണ്ടാക്ട്ലെസ്, വിസാ പേവേവ് സാങ്കേതിക സംവിധാനങ്ങളുടെ പിന്‍ബലത്തോടെ കോറല്‍ കോണ്ടാക്ട്ലെസ് ക്രെഡിറ്റ് കാര്‍ഡ്, എക്സ്പ്രഷന്‍സ് വെയ്വ് ഡെബിറ്റ് കാര്‍ഡ് എന്നിവയാണ് പുറത്തിറക്കിയിട്ടുള്ളത്. ഇതിനായുള്ള 1200 മെഷീനുകള്‍ തയാറാക്കിയിട്ടുണ്ട്. മുംബൈ, ഹൈദരാബാദ്, ഗുഡ്ഗാവ് എന്നിവിടങ്ങളില്‍ എന്‍എഫ്സി കാര്‍ഡുകള്‍ വൈകാതെ ഉപയോഗക്ഷമമാകും.
‘നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍എഫ്സി)’ സാങ്കേതികത്വത്തിന്റെ പിന്തുണയുള്ള ഈ കാര്‍ഡുകള്‍ ഇടപാടുകള്‍ക്ക് വേഗം കൂട്ടുന്നു. മെഷീനുമായുള്ള സ്പര്‍ശം പോലുമില്ലാതെ ഉടമയ്ക്കുതന്നെ കാര്‍ഡ് കൈകാര്യം ചെയ്യാന്‍ കഴിയുന്നതിനാല്‍ സുരക്ഷ കൂടുതല്‍ ഉറപ്പാണെന്നും ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാജീവ് സബര്‍വാള്‍ പറഞ്ഞു.
വളരെ പെട്ടെന്നുള്ള പണം ഇടപാടുകള്‍ വേണ്ടിവരുന്ന റെസ്റ്റോറന്റുകള്‍, കോഫി ഷോപ്പുകള്‍, ഷോപ്പിംഗ് സെന്ററുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളില്‍ ഇത്തരം കാര്‍ഡുകള്‍ കൂടുതല്‍ പ്രയോജനകരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാര്‍ഡ് ഉടമകള്‍ക്ക് നിരവധി ആനുകൂല്യങ്ങളും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: