ചാലക്കുടി: കൊരട്ടി ജംഗ്ഷനില്‍ ദേശീയപാത അധികൃതര്‍ പരിശോധന നടത്തി. ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണുവാനും താല്കാലികമായി സിഗ്നല്‍ സംവിധാനം സ്ഥാപ്പിക്കുന്നത് സംബന്ധിച്ചും പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അധികൃതര്‍ കൊരട്ടിയിലെത്തിയത്.
പരിശോധന റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം കേന്ദ്ര മന്ത്രിക്ക് സമര്‍പ്പിക്കുമെന്ന് എന്‍എച്ച്ഐ അധികൃതരായ ചിന്നറെഡി, അബ്രാഹം എന്നിവര്‍ പറഞ്ഞു. ബിജെപി കൊരട്ടി പഞ്ചായത്ത് സമിതി കൊരട്ടിയില്‍ നടത്തി വരുന്ന റിലെ നിരാഹാര സമരം 40 ദിവസമായി തുടരുകയാണ്. യുവമോര്‍ച്ച പ്രവര്ത്തകന് അരുണ്‍ കെ.സി.ആണ് നിരാഹാരമിരിക്കുന്നത്. സമരത്തെ ജനങ്ങള്‍ ഏറ്റെടുത്തപ്പോള്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട ഇരുമുന്നണികളും സമരത്തെ രാഷ്ട്രീയമായി നേരിടുകയാണ്. ഇതിന്റെ ഭാഗമായിട്ടാണ് സിഗ്നല്‍ സംവിധാനം സ്ഥാപ്പിക്കാത്തത്.
നിരാഹാരസമരം ബിജെപി ജില്ലാ കമ്മിറ്റിയംഗം രാജീവ് ഉപ്പത്ത് ഉദ്ഘാടനം ചെയ്തു. പി.ജി. സത്യപാലന് അദ്ധ്യഷത വഹിച്ചു.കെ.എ.സുരേഷ്,കെ.വി.അശോക് കുമാര്‍,ടി.എന്‍.അശോകന്,ടി.എസ്.മുകേഷ്,സന്തോഷ്.ടി.പി,ജയന്.എം. കെ.വി.കെ.കൃഷ്ണന്,സിജു.വി.സി.ഡെന്നിജോസ്,കെ.പി.ബേബി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: