ചെറുതുരുത്തി: ആറങ്ങോട്ടുകര പാഠശാലയുടെ പത്താംവാര്‍ഷികത്തോടനുബന്ധിച്ച് നാട്ടുവേല നടത്തി. നാട്ടുവേല കേരള ജൈവകാര്‍ഷിക സമിതി സംസ്ഥാന ഖജാന്‍ജി ടോണിതോമസും കടുകശ്ശേരി പാടശേഖരസമിതിയിലെ കുഞ്ഞാവയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
വിവിധ വിഷയങ്ങളില്‍ വടക്കാഞ്ചേരി കൃഷിഓഫീസര്‍ എം.വി.രശ്മി, ആര്.ശ്രീധര്‍, ചന്ദ്രന്‍മാഷ്, വട്ടകുളം ക്ലാസെടുത്തു. ഉദ്ഘാടനസമ്മേളനം കെ.രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ദേശമംഗലം പഞ്ചായത്ത് പ്രസിഡണ്ട് എന്‍.മണികണ്ഠന് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര പ്രവര്ത്തകന് വാസുദേവന്‍ പരിങ്ങോട് മുഖ്യാതിഥിയായിരുന്നു.
വി.മുസ്ഫിര്‍ അഹമ്മദ് രചിച്ച ഏകതാരയിലെ പാട്ടുപാലങ്ങള്‍ എന്ന ഗ്രന്ഥം കെ.ജി.ശങ്കരപ്പിള്ള പ്രകാശനം ചെയ്തു. തുടര്‍ന്ന് നാടകം. ചലച്ചിത്ര പ്രദര്‍ശനം ബാവുല്‍ സംഗീതം എന്നിവ നടന്നു. പ്രൊഫ.കെ.എ.തുളസി, കെ.അജിത, സി.കെ.ജാനു, എസ്.ഉഷ, വിനീത നെടുങ്ങാടി, പ്രൊഫ. പി.ഗീത, അഡ്വ.കെ.വി.ഭദ്രകുമാരി, നജ്മുല്ഷ, വി.എം.ദീപ, അനു എം, സീമ ഭാസ്കര്‍ എന്നിവര്‍ പങ്കെടുത്തു. സമാപനസമ്മേളനം പി.കെ.ബിജു എംപി ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് നാടകം കഥകളി ഗോത്രവര്‍ഗ്ഗ കലാരൂപങ്ങള്‍ എന്നിവ അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: