തൃശൂര്‍: മുളംകുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഒന്നരക്കോടി രൂപ ചിലവഴിച്ച് വാങ്ങിയ 14 വെന്റിലേറ്ററുകള്‍ കഴിഞ്ഞ 5മാസമായി ഐസിയുവിന്റെ മൂലയില്‍ കൂട്ടിയിട്ടിരിക്കുന്നു വെന്നും ഇത് മെഡിക്കല്‍ കോളേജ് അധികൃതരുടെ അനാസ്ഥയാണെന്നും ആരോപിച്ചുയുവമോര്ച്ച ജില്ലാപ്രസിഡണ്ട് പി.ഗോപിനാഥിന്റെ നേതൃത്വത്തില്‍ സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കുന്ന അനാസ്ഥയുടെയും ക്രമക്കേടിന്റെയും ഒടുവിലത്തെ ഉദാഹരണമാണ് ഇത്.
വെന്റിലേറ്ററുകള്‍ സ്ഥാപിക്കാത്തത് കടുത്ത ജനദ്രോഹമാണെന്നും പി.ഗോപിനാഥ് പറഞ്ഞു. ഉപരോധത്തെ തുടര്‍ന്ന് ബിജെപി ജില്ല പ്രസിഡണ്ട് എ.നാഗേഷ്, മെഡിക്കല്‍കോളേജ് ആശുപത്രി സൂപ്രണ്ട് കെ.ബാലഗോപാലുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചക്കുള്ളില്‍ വെന്റിലേറ്ററുകള്‍ സ്ഥാപിക്കാമെന്ന ഉറപ്പിന്മേല് ഉപരോധം അവസാനിപ്പിച്ചു.
യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡണ്ട് ബാബു വല്ലച്ചിറ, ജില്ല ട്രഷറര്‍ അഡ്വ.അനൂപ് വേണാട്, രാകേഷ് അമ്പാടി, പെപിന് ജോര്‍ജ്ജ്, മണ്ഡലം പ്രസിഡണ്ട് രതീഷ് ചീരാത്ത്, അനീഷ്, സുമേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: