കോട്ടയം: നാഗമ്പടത്ത് ആരാധനാലയം നിര്‍മ്മിക്കാനുള്ള സ്വര്‍ഗ്ഗീയവിരുന്നുകാരുടെ അപേക്ഷ നിരസിച്ച കോട്ടയം ജില്ലാ കളക്ടറുടെ ഉത്തരവിനെ ഹിന്ദു ഐക്യവേദി സ്വാഗതം ചെയ്യുന്നതായി സംസ്ഥാന സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന് അഭിപ്രായപ്പെട്ടു. ഐക്യവേദിയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ നീണ്ട സമരങ്ങളുടെയും നിയമപോരാട്ടങ്ങളുടെയും വിജയമാണ് ഈ ഉത്തരവ്.
നാഗമ്പടത്തെ സ്വര്‍ഗ്ഗീയ വിരുന്നു കേന്ദ്രത്തിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കാന്‍ നിയമപോരാട്ടത്തിലൂടെ നേടിയ ട്രൈബ്യൂണല്‍ ഉത്തരവ് നടപ്പാക്കാന്‍ അധികൃതരെ നിര്‍ബ്ബന്ധിതരാക്കിയത് ഹിന്ദുഐക്യവേദി നടത്തിയ പ്രതിഷേധമാര്ച്ചിലൂടെയാണ്. കടുത്ത സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചാണ് ഇപ്പോള്‍ കളക്ടറില്‍ നിന്നും വിധി നേടിയത്. ഈ ഉത്തരവ് ജനാധിപത്യ വിശ്വാസികള്‍ക്ക് അധികാര സ്ഥാനങ്ങളിലുള്ള വിശ്വാസത്തെ ഊട്ടിയുറപ്പിക്കാന്‍ സഹായിക്കും.
മതപരിവര്‍ത്തനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സുവിശേഷ സംഘടനയായ സ്വര്‍ഗ്ഗീയവിരുന്നിന് ആരാധനാലയാനുമതി നിഷേധിച്ച കളക്ടറുടെ ഉത്തരവ് മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഇന്നത്തെ വിവാദങ്ങള്‍ക്കുള്ള ശക്തമായ താക്കീതാണെന്ന് ഉണ്ണികൃഷ്ണന് പറഞ്ഞു. സ്വര്‍ഗ്ഗീയ വിരുന്നിന് ആരാധനാലയനിര്‍മ്മാണ അനുമതി നല്കിയാല് ക്രമസമാധാനവും മതസൗഹാര്‍ദ്ദവും തകരുമെന്ന കളക്ടറുടെ വിധി വിലയിരുത്തി സ്വര്‍ഗ്ഗീയ വിരുന്നിനെ നിരോധിക്കാന്‍ ഭരണകൂടം തയ്യാറാകണമെന്നും സ്വര്‍ഗ്ഗീയ വിരുന്നിനെ നിയമം മറികടന്നും വഴിവിട്ടു സഹായിച്ച രാഷ്ട്രീയ ഉദ്യോഗസ്ഥ വൃന്ദങ്ങള്ക്കെതിരെ അന്വേഷണം നടത്തണമെന്നും ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടു. സ്വര്‍ഗ്ഗീയ വിരുന്നിന്റെയും നടത്തിപ്പുകാരായ തങ്കു പാസ്റ്ററുടെ സാമ്പത്തിക സ്രോതസ്സ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും നാഗമ്പടത്തെ സ്വര്‍ഗ്ഗീയ വിരുന്നിന്റെ ഭൂമി നഗരവികസന പദ്ധതിയില്‍പ്പെടുത്തി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടു.
പത്രസമ്മളനത്തില്‍ പി.എസ്. പ്രസാദ് (അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ), തമ്പി പട്ടശേരില്‍ (അഖില കേരള പുല മഹാസഭ), ഹിന്ദു ഐക്യവേദി നേതാക്കളായ ശ്രീകാന്ത് തിരുവഞ്ചൂര്‍, പൂഴിമേല്‍ രണരാജന്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: