ശബരിമല : പുല്ലുമേട് വഴി സന്നിധാനത്തേക്ക് വരുന്ന അയ്യപ്പ ഭക്തന്മാരുടെ കണക്കുകള്‍ പോലീസ് ശേഖരിക്കുന്നു. തീര്‍ത്ഥാടകര്‍ വഴിതെറ്റി കാട്ടിലകപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് ഇതുവഴി എത്തുന്ന തീര്‍ത്ഥാടകരുടെ കണക്കുകള്‍ ശേഖരിക്കുന്നത്. രാവിലെ 7.30 മുതലാണ് സത്രത്തില്‍നിന്ന് തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് അയ്ക്കുന്നത്. സത്രത്തില്‍നിന്നു പോകുന്നവരുടെ എണ്ണം ഈ സമയം മുതല്‍ ഇവിടെ ഡ്യൂട്ടിയിലുള്ള പോലീസ് രേഖപ്പെടുത്തിസന്നിധാനം പോലീസ് കണ്ട്രോള് റൂമില്‍ അറിയിക്കും.
ഇത് അനുസരിച്ച് ഉരുക്കുഴി ഏയ്ഡ് പോസ്റ്റിലുള്ള ഉദ്യോഗസ്ഥര്‍ ഇതുവഴി എത്തുന്ന ഭക്തരുടെ കണക്ക് രേഖപ്പെടുത്തി സത്രത്തില്‍നിന്ന് നല്കുന്ന കണക്കുമായി പരിശോധിച്ച് വ്യക്തത വരുത്തും. ഉച്ചയ്ക്ക് രണ്ടുമണിക്കുശേഷം സന്നിധാനത്തുനിന്ന് സത്രത്തിലേക്കോ സത്രത്തില്‍നിന്ന് സന്നിധാനത്തേക്കോ അയ്യപ്പഭക്തരെ അയ്ക്കില്ലന്ന് പോലീസും വനപാലകരും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: