സിപിഎം ബിജെപിയുടെമേല്‍ ഉപയോഗിക്കുന്ന പ്രധാന ആയുധം വര്‍ഗീയത ആരോപിക്കുക എന്നതാണ്.( ഞാന്‍ ഒരു സിപിഎം പ്രവര്ത്തകന് ആയിരുന്നു. അതുകൊണ്ട് എനിക്ക് നന്നായി ഇത് അറിയാം)സിപിഎമ്മിന്റെ പാര്‍ട്ടി ക്ലാസ്സില്‍ ഇരുന്നാല്‍ അവര്‍ പ്രധാന എതിരാളിയായി ലക്ഷ്യംവക്കുന്നത് എതിര്പക്ഷപാര്ട്ടിയായ യുഡിഎഫിനെയല്ല, മറിച്ച് ബിജെപിയെയാണ്.
സിപിഎമ്മിന്റെ പാര്‍ട്ടി ക്ലാസ്സില്‍ ഇപ്പോഴും എടുത്തു എടുത്തു പറയും ‘ ബിജെപി വര്‍ഗീയ പാര്‍ട്ടിയാണ്, ബിജെപി സവര്‍ണരുടെ പാര്‍ട്ടിയാണ് എന്നൊക്കെ. ഹിന്ദുക്കളെ ആ പാര്‍ട്ടിയില്‍ പിടിച്ചുനിര്‍ത്താന്‍ ബിജെപി സവര്‍ണരുടെ പാര്‍ട്ടിയാണെന്ന് കൂടെക്കൂടെ പറയും.
കേരളത്തില്‍ ഇതുവരെ ഒരു സീറ്റും കിട്ടാത്ത ബിജെപിയെ സിപിഎം എന്തിന് ഇത്രയും പേടിക്കണം? (സിപിഎമ്മുകാരുടെത് ബ്രിട്ടീഷുകാരുടെ അതെ നയമാണ്, ‘ഭിന്നിപ്പിച്ചു ഭരിക്കുക’) സിപിഎംകാര്‍ വര്‍ഗീയപാര്‍ട്ടി എന്ന് ആരോപിക്കുന്ന ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് ഒരുവര്‍ഷം ആകാന്‍ പോകുന്നു, ഇതുവരെ ഞാന്‍ ബിജെപിയില്‍ ജാതി പറയുന്നതോ വര്‍ഗീയത പറയുന്നതോ കേട്ടിട്ടില്ല. ബിജെപിയില്‍ അംഗത്വം കൊടുക്കുന്നതുതന്നെ ജാതിയോ മതമോ ചോദിച്ചിട്ടല്ല.
ബിജു ശിവദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: