കൊച്ചി: കൊച്ചി കപ്പല്‍ശാലയിലെ ഉല്പാദനം വര്‍ധിപ്പിച്ചാല്‍ കൂടുതല്‍ പേര്‍ക്കു തൊഴില്‍ ലഭ്യമാക്കാന്‍ കഴിയുമെന്നും വികസനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ലക്ഷദ്വീപിലേക്കുള്ള പുതിയ കപ്പല്‍ എംവി കോറലിന്റെയും പുതിയ വാര്‍ഫിന്റെയും സമര്‍പ്പണ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
400 പേര്‍ക്ക് യാത്ര ചെയ്യാവുന്നതും 250 മെട്രിക് ടണ്‍ ചരക്കു വഹിക്കാന്‍ കഴിയുന്നതുമാണു പുതിയ കപ്പലായ എം.വി.കോറല്‍സ്. 29,260,000 ഡോളര്‍ ചെലവില്‍ കൊളംബോ ഡോക്ക് യാര്‍ഡിലാണ് കപ്പല്‍ നിര്‍മ്മിച്ചത്. 10 ഫസ്റ്റ് ക്ലാസ് ക്യാബിന് ബര്‍ത്ത് , 40 സെക്കന് ക്ലാസ് ക്യാബിന് ബര്‍ത്ത്, 350 ബങ്ക് ക്ലാസ് ബര്‍ത്ത് എന്നിവയാണുള്ളത്. 15 നോട്ടിക്കല്‍ മൈലാണ് കപ്പലിന്റെ വേഗം. ഇതോടൊപ്പം ഓര്‍ഡര്‍ നല്‍കിയിട്ടുള്ള എം.വി. ലഗൂണ്‍സ് എന്ന കപ്പല്‍ അടുത്ത മാസം സര്‍വീസ് ആരംഭിക്കും.
ഏതു കാലാവസ്ഥലയിലും സര്‍വീസ് നടത്താവുന്ന പുതിയ കപ്പലുകള്‍ സര്‍വീസ് ആരംഭിക്കുന്നതോടെ ദ്വീപ് നിവാസികളുടെ യാത്രാക്ലേശത്തിനു വലിയഅളവില്‍ പരിഹാരമാകുമെന്നു ലക്ഷദ്വീപ്എംപി മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ഡിസംബര്‍ 8 ന് കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് ഈ കപ്പല്‍ കന്നിയാത്ര നടത്തുകയുണ്ടായി. ഉദ്ഘാടന ചടങ്ങില്‍ എം.പി മാരായ പ്രൊഫസര്‍ കെ. വി തോമസ്്, പി.പി മുഹമ്മദ് ഫൈസല്‍എം.എല്‍. എ മാരായ ഡൊമനിക്ക് പ്രസന്റേഷന്, ഹൈബി ഈഡന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍, രാജേഷ് പ്രസാദ് ഐ.എ.എസ്, കേന്ദ്ര കപ്പല്‍ ഗതാഗത വകുപ്പ് അഡൂഷണല് സെക്രട്ടറി അലോക് ശ്രീവാസ്തവ്, കൊച്ചി തുറുമുഖട്രസ്റ്റ് ചെയര്മാന് പോള്‍ ആന്റണി, തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രശ്നങ്ങള്‍ പരിഹരിക്കും
കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലും കൊച്ചി തുറമുഖവും നേരിടുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍, നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന തുറമുഖത്തിനു സാമ്പത്തിക സഹായം നല്കാന് കഴിയില്ല.
തല്ക്കാലം, പരിഹാര മാര്‍ഗങ്ങളൊന്നും നിര്‍ദേശിക്കാനില്ല. നയപരമായ പ്രശ്നങ്ങളുമുണ്ട്, സാമ്പത്തിക പ്രതിസന്ധിയുമുണ്ട്. എങ്ങനെ തുറമഖത്തെ ലാഭകരമായി മാറ്റാന്‍ കഴിയുമെന്നു വിശദമായി പരിശോധിക്കും. ഉറപ്പായും പ്രശ്ന പരിഹാരമുണ്ടാകും. അതിന് അല്പം സമയം വേണം.പോര്‍ട്ട് വാച്ച് നല്കിയ മെമ്മോറാണ്ടത്തിന് മറുപടിയായാണ് മന്ത്രി ഇങ്ങനെ അറിയിച്ചത്.
കൊച്ചിന് കപ്പല്‍ശാലയ്ക്ക് പ്രതിരോധ വകുപ്പില്‍ നിന്നു കരാറുകള്‍ ലഭിക്കുന്നതു സംബന്ധിച്ചു ചര്‍ച്ചകള്‍ നടത്തും. ഇവിടെ എല്‍എന്‍ജി കപ്പലുകള്‍ നിര്‍മിക്കുന്നതിനുള്ള പ്രധാന വെല്ലുവിളി സാങ്കേതികവിദ്യയുടെ അഭാവമാണ്. ഇതിനായി കൊറിയന്‍ കമ്പനിയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: