കൊച്ചി: ഫോര്‍ഡ്, ഷെയര്‍- കാര്‍ പരിപാടി ആരംഭിക്കും. ഓഫീസ് ജീവനക്കാര്‍, അപ്പാര്‍ട്മെന്റിലെ താമസക്കാര്‍, കുടുംബങ്ങള്‍ എന്നിവര്‍ക്ക് പ്രയോജനപ്രദമായ വാഹനം പങ്കിടല്‍ പരിപാടി ആദ്യഘട്ടത്തില്‍ ബാംഗ്ലൂരിലായിരിക്കും നടപ്പിലാക്കുകയെന്ന് ഫോര്‍ഡ് പ്രസിഡന്റും സിഇഒയുമായ മാര്‍ക് ഫീല്‍ഡ് പറഞ്ഞു. ഫോര്‍ഡ് സ്മാര്‍ട് മൊബിലിറ്റി പ്ലാന്‍ അതിലൊന്നാണ്.
ഉപഭോക്താവിന്റെ താല്പര്യം മുന്‍കൂട്ടി മനസിലാക്കാനും നാളെയുടെ ഗതാഗതാവശ്യങ്ങള്‍ക്ക് പരിഹാരം കാണാനും ഉതകുംവിധമാണ് മൊബിലിറ്റി എക്സ്പെരിമെന്റിന്റെ രൂപകല്‍പ്പന.
വാഹനങ്ങള്‍ പരസ്പരം സംസാരിക്കുന്ന സാങ്കേതിക വിദ്യയും, നഗരഗതാഗത തിരക്കില്‍ നിന്നുമുള്ള മോചനത്തിന് ഡ്രൈവര്‍മാര്‍ തമ്മിലുള്ള ആശയവിനിമയ സൗകര്യവും ഇതില്‍ ഉണ്ടാകും.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുള്ള നൂതനാശയങ്ങളും ഫോര്‍ഡ് ക്ഷണിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: