കോഴിക്കോട്: പോലീസ് സേനയിലേക്ക് വനവാസികളില്‍ നിന്നും നേരിട്ട് നിയമനം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആദ്യഘട്ടത്തില്‍ 200 കോണ്‍സ്റ്റബിള്‍മാരെ നിയമിക്കും. മാവോയിസ്റ്റ് ഭീഷണിയെകുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലെ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഉത്തരമേഖലാ പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനവാസി മേഖലയില്‍ നിന്നും ഇത്തരം ആവശ്യം ഉയര്‍ന്നിരുന്നു. വനവാസികളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ സര്‍ക്കാറുകള്‍ നടപ്പാക്കുന്നുണ്ടെങ്കിലും ഇവ അതേ അളവില്‍ അവര്‍ക്ക് എത്തുന്നില്ല. അതാത് ജില്ലാ പോലീസ് മേധാവികള്‍ കളക്ടര്‍മാരുമായി കൂടിയാലോചിച്ച് ഇതിനെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തും.
കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ഡി ജി പി കെ എസ് ബാലസുബ്രഹ്മണ്യം, എഡിജിപിമാരായ ബി. സന്ധ്യ, എ. ഹേമചന്ദ്രന്, ശങ്കര്‍റെഡ്ഡി, ഐ ജി. പി. സുരേഷ് രാജ് പുരോഹിത്, ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ, ഡിഐജി ദിനചന്ദ്രകാശ്യപ്, എസ് പിമാര്‍, അസി. കമ്മീഷണര്‍മാര്‍, ഡിവൈഎസ്പിമാര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: