കൊച്ചി: മൊബൈല്‍ ടവറുകള്‍ ഉയര്‍ത്തുന്ന സുരക്ഷാഭീഷണിയെപ്പറ്റി സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ നിഗമനങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ.
ഇലക്ട്രോമാഗ്നറ്റിക് ഫീല്‍ഡ് ലെവല്‍ അളക്കുമ്പോള്‍ കളര്‍ കോഡുള്ള ഫലങ്ങള്‍ നല്കാന് പര്യാപ്തവും വിശ്വസനീയവുമായ ഒരു സംവിധാനം നിലവിലില്ലെന്ന് സിഒഎഐ ചൂണ്ടിക്കാട്ടി.
കൊച്ചിയിലും തിരുവനന്തപുരത്തും സെല്‍ഫോണ്‍ റേഡിയേഷന് കൂടുതലാണെന്നായിരുന്നു സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ പഠന റിപ്പോര്‍ട്ട്. നേസാ റേഡിയേഷന് സൊലൂഷന്‍സ് നിര്‍മിച്ച ഡിറ്റക്സ് 189 ന് ഇന്ത്യയിലോ വിദേശത്തോ ഉള്ള ഒരു സ്ഥാപനവും അംഗീകാരമോ സര്‍ട്ടിഫിക്കറ്റോ നല്‍കിയിട്ടില്ല.
കേന്ദ്ര സര്‍ക്കാരിന്റെ ടെലികമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങ് സെന്റര്‍ (ടെക്) നടത്തിയ ടെസ്റ്റില്‍ ഡിറ്റക്സ് 189 പരാജയപ്പെടുകയും ചെയ്തു.
മൊബൈല്‍ ടവര്‍ ആരോഗ്യത്തിന് സുരക്ഷാഭീഷണി ഉയര്‍ത്തുന്നുവെന്ന വാദം ലോകാരോഗ്യ സംഘടന ഈയിടെ തള്ളിക്കളഞ്ഞതായി സിഒഎഐ ഡയറക്ടര്‍ ജനറല്‍ രാജന് എസ് മാത്യൂസ് പറഞ്ഞു.
റേഡിയേഷന് ഭീഷണിയെപ്പറ്റി ആശങ്ക ഉള്ള പൊതുജനങ്ങള്‍ക്ക് ഡോട്ടിന്റെ ടേം സെല്‍ വിഭാഗത്തെ സമീപിക്കാം. ഇഎംഎഫ് വികിരണം പരിശോധിക്കാനുള്ള ഏക സര്‍ക്കാര്‍ സംവിധാനം ആണിത്. [email protected]..
പ്രതികരിക്കാൻ ഇവിടെ എഴുതുക: