മണലൂര്‍: 2012ല്‍ ടോള്‍ പ്ലാസ മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകരെ ക്രൂരമായി തല്ലിച്ചതച്ച എസ്ഐക്കെതിരെ വീണ്ടും പരാതി. ഇരിങ്ങാലക്കുട എസ്ഐ എം.ജെ.ജിജോക്കെതിരെയാണ് പോലീസ് കംപ്ലൈന്റ്സ് അതോറിറ്റി ചെയര്മാന് പരാതി ലഭിച്ചിരിക്കുന്നത്.
കേസ് പിന്‍വലിക്കാന്‍ എസ്ഐ ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി ബിജെപി മണലൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി സുധീഷ് മേനോത്തുപറമ്പിലാണ് പരാതി നല്‍കിയിരിക്കുന്നത്. ടോള്‍ പ്ലാസ അക്രമത്തില്‍ എസ്ഐക്കെതിരെ സുധീഷ് പോലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു.
പരാതിക്കാരെയും എസ്ഐയെയും ഹിയറിങ്ങിന് വിളിപ്പിക്കുകയും ചെയ്തു. നിരവധി തവണ എസ്ഐ ജിജോ ഹാജരായിരുന്നില്ല. ഇന്നലെ ഹിയറിങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു എസ്ഐയുടെ ഭീഷണി. പരാതി പിന്‍വലിച്ചില്ലെങ്കില്‍ കേസില്‍ കുടുക്കുമെന്ന് എസ്ഐ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: