വടക്കാഞ്ചേരി: തൃശൂര്‍-ഷൊര്‍ണൂര്‍ സംസ്ഥാന പാതയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ രണ്ട്പേര്‍ക്ക് പരിക്കേറ്റു. പാര്‍ളിക്കാടിനും അകമല ക്ഷേത്രത്തിനും ഇടയിലാണ് അപകടങ്ങള്‍ നടന്നത്. പാര്‍ളിക്കാട് വട്ടിച്ചിറക്കാവ് കനാലിന് സമീപം സ്കൂട്ടര്‍ തെന്നിമറിഞ്ഞ് പെട്ടിഓട്ടോറിക്ഷയും ലോറിയിടിച്ചുമാണ് അപകടം ഉണ്ടായത്.
പെട്ടി ഓട്ടോ രണ്ടുകഷണങ്ങളായി പാടത്തേക്ക് മറിഞ്ഞു. പഴയന്നൂര്‍ ക്ഷേത്രത്തിലെ കൊമ്പ് കലാകാരന് കൃഷ്ണന്‍കുട്ടിക്കാണ് പരിക്കേറ്റത്. അകമല വളവില്‍ കാറും ബൈക്കും കൂട്ടിയിടിച്ചാണ് രണ്ടാമത്തെ അപകടം. ബൈക്ക് യാത്രികനായ ചെറുതുരുത്തി സ്വദേശി ബാദുഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാര്‍ളിക്കാട് മുതല്‍ വാഴക്കോട് വരെയുള്ള ഭാഗങ്ങളില്‍ നിരവധി അപകടങ്ങളാണ് കഴിഞ്ഞ ഏതാനും നാളുകളില്‍ ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: