ഇന്നത്തെ സാഹചര്യത്തില്‍ അതിനു കഴിയുമോ എന്നറിയില്ല. എങ്കിലും നമ്മള് മലയാളികള്‍ അതിനെപ്പറ്റി തീര്‍ച്ചയായും ഗൗരവത്തോട്കൂടി ചിന്തിക്കണം, പ്രവാസകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 25 ലക്ഷം മലയാളികള്‍ തൊഴിലിനുവേണ്ടി അന്യദേശത്താണ്, കഴിഞ്ഞ 30 വര്‍ഷക്കാലമായി അവര്‍ അയക്കുന്ന വിദേശ നാണയമാണ് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ കാതല്‍ ( (GDP- bp-sS- 35%- NRI remittance ആണ് ) വിദേശത്ത് തൊഴിലിനു വേണ്ടി ഓരോ വര്‍ഷവും പോകുന്ന യുവാക്കളുടെ എണ്ണം കൂടിക്കൂടി വരികയാണ്.
ഇവിടെ മാറി മാറി ഭരിക്കുന്ന എല്‍ഡിഎഫ് യുഡിഎഫ് നേതാക്കള്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ നമ്മുടെ യുവാക്കള്‍ക്ക് ഇവിടെത്തന്നെ തൊഴില്‍ നല്‍കാനും അതുവഴി ഒരു സാമ്പത്തിക ഭദ്രത ഉറപ്പു വരുത്താനും. കേരളത്തിന് ഏറ്റവും കൂടുതല്‍ തൊഴില്‍ കൊടുക്കാന്‍ കഴിയുന്ന രണ്ട് മേഖലകളായ ഐടിയുടേയും ടൂറിസത്തിന്റെയും അവസ്ഥ എന്താണ് ? ആരെങ്കിലും ഒരുനല്ല കാര്യം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ കടുത്ത രാഷ്ട്രീയ വിരോധം കൊണ്ട് അതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: