മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ തമാശയുളവാക്കുന്നു. വിവിധ ക്രിസ്ത്യന്‍ സംഘടനകളും മുസ്ലിംസംഘടനകളും വര്‍ഷങ്ങളായി നിരന്തരം നടത്തിവന്ന മതപരിവര്‍ത്തനങ്ങള്‍ കടുത്ത പ്രലോഭനങ്ങളാലും നിര്ബന്ധിപ്പിച്ചുമാണ്. ഇത് നിയമവിരുദ്ധമായി പരസ്യമായിത്തന്നെ നടത്തിക്കൊണ്ടിരുന്നതുമാണ്. ഇതിനെതിരെ ഇന്നൊച്ചവെക്കുന്ന ഒരു കക്ഷിയും പ്രതികരിച്ചുകണ്ടിട്ടില്ല.
ഹിന്ദുമതം സ്വീകരിച്ച് സ്വമേധയാ ആളുകള്‍ മുന്നോട്ടുവന്നതോടെയാണ് പലരുടെയും സമനില തെറ്റുന്നത്. ആഭ്യന്തരമന്ത്രിക്ക് ഇരിക്കപ്പൊറുതിയില്ല. പക്ഷേ വിഡ്ഢികള്‍ അറിയുന്നില്ല; ഇത് ആര്‍ഷഭാരത സംസ്കാരമാണ്, ഇവിടെ ജനിച്ചവന് പ്രലോഭനങ്ങളില്‍പ്പെട്ട് എവിടെപ്പോയാലും താമസിയാതെ തിരിച്ചുവരും, എന്ന്…..! ഹിന്ദുമതത്തിലേക്കുള്ള ഈ ഒഴുക്ക് രാഷ്ട്രീയം തന്നെയാണ്.
എന്തെന്നാല്‍ രാഷ്ട്രത്തെ സംബന്ധിച്ചുള്ളതാണല്ലോ രാഷ്ട്രീയം. സ്വന്തം വീട്ടിലേക്ക് ഒരാള്‍ മടങ്ങിവന്നാല്‍ അതെങ്ങനെ നിയമവിരുദ്ധമാകും? എന്തൊക്കെ പ്രതിബന്ധങ്ങള്‍ ഉണ്ടായാലും ആളുകള്‍ സ്വന്തം വീട്ടിലേക്കു മടങ്ങിവരികതന്നെ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: