ശബരിമല : അടുത്ത തീര്‍ത്ഥാടന കാലം മുതല്‍ ശബരിമലയിലെ അന്നദാനം പൂര്‍ണ്ണമായും ദേവസ്വം ബോര്‍ഡ് നേരിട്ട് ഏറ്റെടുത്ത് നടത്തുമെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്.ജയകുമാര്‍ പറഞ്ഞു. സ്വകാര്യ വ്യക്തികള്‍ അന്നദാനത്തിന്റെ പേരില്‍ പണപിരുവ് നടത്തുകയും പണം എന്തിന് വിനിയോഗിക്കുന്നുവെന്ന് എത്ര വിനിയോഗിക്കുന്നുവെന്നുള്ള കൃത്യമായ കണക്കുകള്‍ തയ്യറാക്കുകയോ അത് പരിശോധനയ്ക്ക് വിധേയമാക്കുകയോ ചെയ്യാത്ത സ്ഥിതിയാണ് ഉള്ളതെന്നും അന്നദാനത്തിന്റെ മറവില്‍ നടക്കുന്ന ചൂഷണം ഒഴിവാക്കാന്‍ കൂടിയാണ് ഇത്തരത്തില്‍ അന്നദാനം ദേവസ്വം ബോര്‍ഡ് നേരിട്ട് ഏറ്റെടുക്കുന്നതെന്നും എക്സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു. അന്നദാന മണ്ഡപങ്ങളില്‍ ഒന്നിന്റെ പണി പൂര്‍ത്തിയായലുടന്‍ അന്നദാനം പൂര്‍ണ്ണമായും ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: