ശബരിമല : ശബരിമലയിലെ അരവണ ഉത്പാദിപ്പിക്കുന്ന പ്ലാന്റ് വിപുലീകരിക്കുന്നു. നിലവിലുള്ള അരവണ ഉത്പാദനത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. പ്ലാന്റിന്റെ വിപുലീകരണത്തിനായി കൊല്ലം സ്വദേശി രവി പിള്ള 2 .5 കോടിയുടെ ഫില്ലിംഗ് ആന്റ് സീലിംഗ് യന്ത്രം വഴുപാടായി നല്‍കിയിട്ടുണ്ട്.
ഈ യന്ത്രം സ്ഥാപിക്കാന്‍ പ്ലാന്റില്‍ കൂടുതല്‍ സ്ഥലം ക്രമീകരിക്കുന്നതിനായിട്ടാണ് പ്ലാന്റ് വിപൂലീകരിക്കുന്നത്. ഇതോടെ നിലവില്‍ രണ്ടര ലക്ഷം ടിന് അരവണ ഉത്പാദിപ്പിക്കുന്ന സ്ഥാനത്ത് അരവണ ഉത്പാദനം അഞ്ച് ലക്ഷം ടിന്നായി വര്‍ദ്ധിക്കും. ഇതിനായി പ്ലാന്റില്‍ കൂടുതല്‍ പാനുകള്‍, ബോയ്ലറുകള്‍, കൂളിംഗ് ടാങ്കുകള്‍ എന്നിവ സ്ഥാപിക്കും. ഇറ്റലിയില്‍നിന്നുള്ള യന്ത്രം മാര്‍ച്ചില്‍ സന്നിധാനത്തെത്തിച്ച് പ്ലാന്റ് വിപുലപ്പെടുത്തി അരവണ നിര്‍മ്മാണം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: