കൊച്ചി: മഹീന്ദ്ര ടൂ വീലേഴ്സിന്റെ ‘ഗസ്റ്റോ’ കേരള വിപണിയിലിറക്കി. ആധുനിക എം-ടെക് എഞ്ചിനും അനുരൂപമായ രൂപഘടനയും. റിമോട്ട് ഫഌപ് കീ, ഫൈന്‍ഡ് മീ ലാമ്പുകള്‍, ഗൈഡ് ലാമ്പ്്, ലെഡ് പൈലറ്റ് ലാമ്പ് സഹിതമുള്ള ബ്രൈറ്റ് ഹാലൊജന്‍ ഹെഡ് ലാമ്പ്്, ഉപയോഗിക്കാന്‍ എളുപ്പമായ ഫ്രണ്ട് കിക്ക്, മികച്ച സ്റ്റോറേജ് കമ്പാര്‍ട്ട്മെന്റ് തുടങ്ങിയവയെല്ലാം പ്രത്യേകതകളാണെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.
കമ്പനി സ്വന്തമായി അടിമുടി രൂപപ്പെടുത്തിയ ആദ്യത്തെ സ്കൂട്ടറാണ് ഗസ്റ്റോയെന്ന് മഹീന്ദ്ര ടൂ വീലേഴ്സ് ചീഫ് ഓഫ് ഓപ്പറേഷന്‍സ് വിരെന് പോപ്ലി പറഞ്ഞു. 49100 രൂപ (എക്സ്-ഷോറൂം കൊച്ചി) യാണ് ഗസ്റ്റോ എച്ച് എക്സ് വേരിയന്റിന്റെ വില. ഉയര്‍ന്ന വേരിയന്റായ ഗസ്റ്റോ വി എക്സ് 51100 രൂപയ്ക്കും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: