ചാലക്കുടി: കൊന്നക്കുഴിയില്‍ ജനവാസമേഖലയില്‍ പുള്ളിപ്പുലിയെ മരത്തില്‍ ചത്തനിലയില്‍ കണ്ടെത്തി. ഏകദേശം രണ്ടര വയസ്സ് പ്രായമുള്ള ആണ്‍പുലിയെയാണ് കൊന്നകുഴി കരിപ്പായി റിജുവിന്റെ പറമ്പിലെ മഹാഗണി മരത്തില്‍ തൂങ്ങി കിടക്കുന്ന നിലയില്‍ കണ്ടത്. ഇന്നലെ രാവിലെയാണ് പുലിയെ മരത്തില്‍ തൂങ്ങികിടക്കുന്നതായി കാണപ്പെട്ടത്. വനപാലകര്‍ നടത്തിയ പരിശോധനയില്‍ കേബിള്‍ പോലുള്ള വയര്‍ കഴുത്തില്‍ കുരുങ്ങി കിടക്കുന്നതായി കണ്ടെത്തി.
മരത്തില്‍ നിന്ന താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കഴുത്തില്‍ കുരുക്ക് മുറുകിയാണ് പുലി ചതത്തെന്ന് കരുതുന്നു. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ഇവയെ പിടിക്കുവാനായി സ്ഥാപിച്ചിരുന്ന കുരുക്കാണ് പുലിയുടെ കഴുത്തില്‍ കുരുങ്ങിയതെന്നാണ് സൂചന. സംഭവമറിഞ്ഞ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഫണീന്ദ്ര കുമാര്‍ റാവു, ഡിഎഫ്ഒ സുനില്‍ പാമിടി, റെയിഞ്ച് ഓഫീസര്‍ ഷാജികുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു. വൈകീട്ടോടെയാണ് പുലിയെ മരത്തില്‍ നിന്ന് താഴെയിറക്കിയത്. ഗുരുവായൂരില്‍ നിന്നെത്തിയ വെറ്റിനറി സര്ജന് ഡോ.സുനിലിന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി കുമ്പിടാമുടി വനത്തില്‍ സംസ്കരിച്ചു.
വലിയ ജനക്കൂട്ടമാണ് സംഭവസ്ഥലത്ത് എത്തിയത്. പുലി ചത്തനിലയില്‍ കാണപ്പെട്ടത്തിന് ഏകദേശം രണ്ട് കിലോമീറ്റര്‍ പരിസരത്ത് ആറുമാസം മുന്‍പ് എരുമയെയും വളര്‍ത്തു നാടയെയും പുലി കൊന്നിരുന്നു. ഈ പ്രദേശങ്ങളില്‍ പുലി ശല്യം രൂക്ഷമായത്തിനാല് കൂടും നീരീക്ഷണ ക്യാമറകളും സ്ഥാപ്പിച്ചിരുന്നു.
വളര്‍ത്ത് മൃഗങ്ങളെയും മറ്റും കൊന്ന് തിന്ന പുലിതന്നെയാണ് ചത്ത നിലയില്‍ കാണപ്പെടത്തെന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: