പന്തളം: ഗുരുസ്വാമി കുളത്തിനാലില്‍ ഗംഗാധരന്‍പിള്ളയുടെ നേതൃത്വത്തിലുള്ള 22 അംഗ സംഘം തിരുവാഭരണങ്ങള്‍ ശിരസ്സില്‍ ഏറ്റി ശബരിമലയിലേക്ക് യാത്രയാകും. പ്രധാനപെട്ടി ഗുരുസ്വാമിയും പൂജാ പത്രങ്ങള്‍ അടങ്ങുന്ന പെട്ടി മരുതമന ശിവന്‍പിള്ളയും കൊടിപെട്ടി കിഴക്കേ തോട്ടത്തില്‍ പ്രതാപചന്ദ്രന്നായരുമാണ് ശിരസ്സിലേറ്റുക. പരമ്പരാഗത പാതയിലൂടെയാണ് യാത്ര.
കെ.ഭാസ്കരകുറുപ്പ്, തുളസീധരന്‍പിള്ള, രാജന് കൊച്ചുതുണ്ടില്‍, ഗോപാലകൃഷ്ണപിള്ള, ഉണ്ണികൃഷ്ണപിള്ള, ഓമനകുട്ടന്‍, ഉണ്ണികൃഷ്ണപിള്ളകണ്ണമത്തേത്ത്, ഗോപിനാഥകുറുപ്പ് , വിജയന്, സുനില്‍, ഉണ്ണികൃഷ്ണപിള്ള, വിനീത്, മഹേഷ്, പ്രവീണ്‍കുമാര്‍, ദീപു, അശോകന്, മധു, രാജന് എന്നിവരാണ് മറ്റു സംഘാംഗങ്ങള്‍. ഗുരുസ്വാമി ശുപാര്‍ശ ചെയ്ത സംഘാംഗങ്ങളെ കൊട്ടാരം നിര്‍വഹാക സംഘമാണ് പ്രഖ്യാപിച്ചത്. ജനുവരി 12ന് ആണ് തിരുവാഭരണ പേടകവും വഹിച്ചുള്ള ഘോഷയാത്ര പന്തളത്തുനിന്നും ശബരിമലയ്ക്ക് യാത്ര തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: