ഗുരുവായൂര്‍: കേന്ദ്രമന്ത്രി ശ്രീപത്യശോനായക് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി. സന്ധ്യക്ക് ദേവസ്വം ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തിയ മന്ത്രിയെ ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, വൈസ് പ്രസിഡണ്ട് സുരേന്ദ്രന് ഐനിക്കുന്നത്ത്, ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ടി.വി.ചന്ദ്രമോഹന് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
രാത്രി ക്ഷേത്രത്തില്‍ എത്തിയ അദ്ദേഹം കണ്ണനെ കണ്‍കുളിര്‍ക്കെ കണ്ട് ദക്ഷിണ സമര്‍പ്പിച്ചു. തുടര്‍ന്ന് ഉപദേവന്മാരെയും തൊഴുതതിനുശേഷം ഗസ്റ്റ് ഹൗസില്‍ തിരിച്ചെത്തി. ബിജെപി നേതാക്കളായ പി.കെ.കൃഷ്ണദാസ്, പി.എന്‍.ഗോപിനാഥ്, രാജന് തറയില്‍, തുടങ്ങിയവര്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: