ശബരിമല : സന്നിധാനത്ത് സ്ഥാപിച്ചിരിക്കുന്ന കെടാവിളക്ക് മാറ്റി പുതിയ വിളക്ക് സ്ഥാപിക്കുന്നു. ശ്രീകോവിലിന്റെ മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന വിളക്കാണ് മാറ്റി സ്ഥാപിക്കുന്നത്. കാലപ്പഴക്കംമൂലം പ്രഭമങ്ങിയതോടെയാണ് നിലവിലുള്ള വിളക്ക് മാറ്റി ഓടില്‍തീര്‍ത്ത കെടാവിളക്ക് സ്ഥാപിക്കുവാന്‍ ബോര്‍ഡ് തീരുമാനിച്ചത്. പുതിയ വിളക്ക് ബാംഗ്ലൂര്‍ സ്വദേശിയായ ഒരു ഭക്തനാണ് വഴുപാടായി സമര്‍പ്പിക്കുന്നത്. കുംഭ മാസത്തില്‍ നടതുറക്കുമ്പോള്‍ വിളക്ക് സ്ഥാപിക്കാനാണ് ബോര്‍ഡിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: