ശബരിമല : ദേവസ്വം ബോര്‍ഡിന്റെ ചിറ്റമ്മ നയം ദിവസ ജീവനക്കാരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നു. ശബരിമല മണ്ഡലകാലം മുതല്‍ രാപ്പകല്‍ വ്യത്യാസമില്ലാതെദിവസവേതനാടിസ്ഥാനത്തില് ജോലി ചെയ്യുന്ന നിരവധി തൊഴിലാളികളാണ് പശുതൊഴുത്തിനേക്കാള്‍ വൃത്തിഹീനമായ സ്ഥലത്ത് താമസിക്കുന്നത്.
സ്ഥിരം ജീവനക്കാര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുമ്പോള്‍ ദിവസവേതന തൊഴിലാളികള്‍ക്ക് തലചായിക്കാന്‍ നല്‍കിയത് അരവണ നിര്‍മ്മാണ ശാലയ്ക്ക് സമീപമുള്ള മൂത്രപ്പുരയോടു ചേര്‍ന്ന ഒരു ഹാളാണ്.
ഇഴജന്തുക്കളും പന്നികളും യഥേഷ്ടം വിഹരിക്കു സ്ഥലത്ത് കിടന്നുറങ്ങുന്ന നിരവധി തൊഴിലാളികള്‍ ജീവന് പണയം വെച്ചാണ് കഴിഞ്ഞുകൂടുന്നത്. മൂത്രപ്പുരയില്‍നിന്നും കക്കൂസില്‍നിന്നും ഒലിച്ചിറങ്ങുന്ന മലിനജലം ചവിട്ടാതെ ഇവര്‍ ഹാളിലേക്ക് കടക്കുന്നത് നാലഞ്ച് സിമന്റ് കട്ടകള്‍ ഇട്ട് അതിനുമുകളിലൂടെയാണ്. കിടക്കുവാനോ ഇരിക്കുവാനോ ഇവര്‍ക്ക് വൃത്തിയുള്ള പായ് പോലും ദേവസ്വം ബോര്‍ഡ് നല്‍കാത്തത് വളരെ ദയനീയമാണ് .
പമ്പയില്‍ നിന്ന് മിനറല്‍ വാട്ടര്‍ എത്തിക്കുന്ന കവറിനുമുകളിലാണ് ഈ തൊഴിലാളികള്‍ കിടന്നുറങ്ങന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അരവണ നിര്‍മ്മിച്ചിരുന്ന കമ്പനിയുടെ തൊഴിലാളികളുടെ മെസ്സായിരുന്നു ഈ സ്ഥലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: