കൊച്ചി: നാളികേര വികസന ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തതും സര്‍ക്കാര്‍ നീര ലൈസന്‍സ് അനുവദിക്കുന്നതിനായി തയ്യാറാക്കിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ 173 നാളികേര ഉല്പാദക ഫെഡറേഷന്റെയും, വിവിധ ജില്ലകളില്‍ നിന്നുള്ള നാളികേര ഉല്പാദക കമ്പനികളുടേയും നേതൃസമ്മേളനം എറണാകുളത്ത്, പള്ളിമുക്ക് ചര്‍ച്ച് ലാന്‍ഡിംഗ് റോഡിലുള്ള സെന്റ് ജോര്‍ജ്ജ് പാരീഷ് ഹാളില്‍ നടത്തുന്നു. ഇന്ന് രാവിലെ 10 മണിക്ക് നാളികേര ബോര്‍ഡ് ചെയര്മാന് ടി. കെ ജോസ് ഉദ്ഘാടനം ചെയ്യും.
നീര സംസ്കരണത്തിനുള്ള ആധുനിക സാങ്കേതിക വിദ്യ, സംസ്കരണത്തിനും പായ്ക്കിംഗിനുമുള്ള ആധുനിക ഉപകരണ സംവിധാനങ്ങള്‍, നീരയുല്പാദനത്തിനുള്ള തെങ്ങുകള്‍ തെരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, നീര ടെക്നീഷ്യന് പരീശീലനം എന്നിവ സംബന്ധിച്ച് ഈ രംഗത്തെ വിദഗ്ദ്ധര്‍ നയിക്കുന്ന ക്ലാസ്സുകളും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: