ചേര്‍ത്തല: കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നത് കോടിക്കണക്കിന് രൂപ നല്‍കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് വിദ്യാഭ്യാസ നിലവാരം ഉയരുന്നില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. റവന്യു ജില്ലാ സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ പലതും നിലവാരത്തിനൊത്ത് ഉയരുന്നില്ല. വിദ്യാര്‍ഥികള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനും അധികൃതര്‍ ശ്രമിക്കുന്നില്ല. കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന തുക ആവശ്യമായ രീതിയില്‍ പ്രയോജനപ്പെടുത്തുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ കലോത്സവങ്ങളില്‍ നിന്ന് കലാതിലകവും കലാപ്രതിഭാ പുരസ്കാരവും ഒഴിവാക്കിയത് കലോത്സങ്ങളുടെ നിറംകൊടുത്തിയിട്ടുണ്ട്. പലപ്പോഴും മത്സരങ്ങള്‍ രക്ഷകര്‍ത്താക്കളുടെ മത്സരങ്ങളായി മാറിപ്പോകുന്നു. മത്സരങ്ങളില്‍ വിധികര്‍ത്താക്കളുടെ തീരുമാനങ്ങള്‍ വരെ ചോദ്യം ചെയ്തു കോടതികളിലെത്തുന്നു.
കലാകാരന്മാര്ക്ക് വളരാന്‍ ലഭിക്കുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായെത്തിയ നടന് ഹരിശ്രീ അശോകന് പറഞ്ഞു. നമ്മൂടെ കഴിവ് അവതരിപ്പിക്കാന്‍ കിട്ടുന്ന വലിയ അവസരമാണ് സ്കൂള്‍ കലോത്സവ വേദികളെന്നും കലോത്സവങ്ങളില്‍ നിന്ന് ലഭിക്കുന്ന സമ്മാനങ്ങള്‍ ജീവിതത്തില്‍ എന്നും പ്രിയപ്പെട്ടതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചേര്‍ത്തല നഗരസഭാ ചെയര്‍പേഴ്സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
നടന് മോഹനന് പാണാവള്ളി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജിമ്മി കെ. ജോസ്, എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസര്‍ യു. സുരേഷ്കുമാര്‍, നഗരസഭാ അംഗങ്ങളായ ലതികാപ്രസന്നകുമാര്, സി.ആര്. സുരേഷ്, ഹോളി ഫാമിലി സ്കൂള്‍ മാനേജര്‍ ഫാ. ജോസ് ഇടശേരി, ഡിഇഒ വി. അശോകന്, ഹയര്‍സെക്കന്‍ഡറി ജില്ലാ കോര്‍ഡിനേറ്റര്‍ ടി. ഉഷ, എഇഒ: കെ. ജയ, അദ്ധ്യാപക സംഘടനാ ഭാരവാഹികളായ പി.ബി. ജോസി, എന്‍. ഉണ്ണികൃഷ്ണന്, പി.എ. ജോണ്ബോസ്കോ, എം. അബ്ദുലത്തീഫ്, ടി.എ. അഷ്റഫ് കുഞ്ഞാശന്, ജോയി അന്റണി, പി.പി.എ. ബക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: