ധര്‍മ്മശാല: ഹിമാചല്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളം ഒന്നാം ഇന്നിംഗ്‌സില്‍ 196 റണ്‍സിന് പുറത്ത്. 22 ഓറില്‍ 57 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ റിഷി ധവാനാണ് കേരള ബാറ്റിംഗ് നിരയെ തകര്‍ത്തത്.
32 റണ്‍സ് വീതമെടുത്ത റൈഫി വിന്‍സന്റ് ഗോമസും ബാസില്‍ തമ്പിയുമാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍മാര്‍. സഞ്ജു വി. സാംസണ്‍ 30ഉം മനുകൃഷ്ണന്‍ 23ഉം റണ്‍സെടുത്തു. കളിയില്‍ ഒരിക്കല്‍ പോലും ഹിമാചല്‍പ്രദേശ് ബൗളര്‍മാര്‍ക്കുമേല്‍ ആധിപത്യം നേടാന്‍ കേരള താരങ്ങള്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ച ഹിമാചല്‍പ്രദേശ് ആദ്യ ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 11 റണ്‍സെടുത്തിട്ടുണ്ട്.
10 റണ്‍സുമായി അന്‍കുഷ് ബെയ്ന്‍സും ഒരു റണ്ണുമായി വരുണ്‍ ശര്‍മ്മയുമാണ് ക്രീസില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: