കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ ശ്രീപാര്‍വ്വതീ ദേവിയുടെ നടതുറപ്പ് മഹോത്സവം ആരംഭിച്ചതോടെ ഭക്തജനങ്ങളുടെ ഒഴുക്ക് തുടങ്ങി. നടതുറപ്പ് ദിവസം തന്നെ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. രാത്രി പന്ത്രണ്ട് മണിവരെ ഭക്തജനത്തിരക്കായിരുന്നു.
നടതുറപ്പിനുശേഷം തിരുവാതിര രാവില്‍ ക്ഷേത്രത്തില്‍ തിരുവാതിരകളിയും അരങ്ങേറി. മറ്റ് സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായി ദേവിയുടെ സാന്നിദ്ധ്യത്തിലാണ് തിരുവാതിരകളി അരങ്ങേറുന്നതെന്നാണ് ഇവിടുത്തെ സങ്കല്‍പ്പം. നടതുറന്നശേഷം ദേവിയെ ബ്രാഹ്മിണിയമ്മ പാട്ടുപുരക്കലേക്ക് ആനയിക്കുന്നതിനാല് തിരവാതിരകളിക്കൊപ്പം ദേവി സാന്നിധ്യമുണ്ടെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ കന്യകമാരും സുമംഗലിമാരും വ്രതനിഷ്ഠയോടെ തിരുവാതികളിക്ക് എത്തുന്നു. തിരുവൈരാണിക്കുളത്തിന്റെ ഈ പ്രത്യേകത മറ്റെങ്ങും ഇല്ല. നടതുറക്കുന്ന ദിവസംതന്നെ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് വന്ന് ദേവിയെ തൊഴുത് തിരുവാതിര ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന സംഘം ഈ വര്‍ഷവും മുടങ്ങാതെ എത്തിയിരുന്നു. സുമംഗലി ഭാവത്തിലാണ് പാര്‍വ്വതീദേവി ദര്‍ശനം നല്‍കുന്നത്. നടതുറപ്പ് വേളയില്‍ ശ്രീപാര്‍വ്വതീദേവിയെയും മഹാദേവനെയും ദര്‍ശനം നടത്തിയാല്‍ മംഗല്യസൗഭാഗ്യം, ദീര്‍ഘമംഗല്യം, അഭിഷ്ട വരസിദ്ധി, ഇഷ്ടസാന്താന ലബ്ദ്ധി എന്നിവ ലഭിക്കുമെന്നാണ് വിശ്വാസം.
വര്‍ഷത്തില്‍ പന്ത്രണ്ട് ദിവസം മാത്രം നടതുറന്ന് ദര്‍ശനം നല്കുന്ന ദേവിയെ ദര്‍ശിച്ച് അനുഗ്രഹപുണ്യം നേടുവാന്‍ ഡിജിപി ബാലസുബ്രഹ്മണ്യം, സിനിമാ താരങ്ങളായ സുബലക്ഷ്മി, താരാകല്യാണ്‍ തുടങ്ങിയവര്‍ ഇന്നലെ എത്തിയിരുന്നു.
ഭക്തജനങ്ങള്‍ക്കായി ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അന്നദാനവും ആരംഭിച്ചു. അന്നദാനത്തിന്റെ ഉദ്ഘാടനം സിനിമാതാരം താരാ കല്യാണ്‍ നിര്‍വ്വഹിച്ചു. ക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് കെ.എ. പ്രവീണ്‍കുമാര്‍, സെക്രട്ടറി പി.വി. വിനോദ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: