കൊച്ചി: ചിക്കന്‍ റസ്റ്റോറന്റായ കെഎഫ്സി, ലോകത്തെ ഏറ്റവും എരിവുള്ള ചുവന്ന മുളക് ഉപയോഗിച്ച് പാകം ചെയ്ത ഫ്ളെയ്മിങ്ങ് ക്രഞ്ച് ചിക്കന്‍ അവതരിപ്പിച്ചു. കെഎഫ്സിയുടെ ചിരപരിചിത രുചികളില്‍ നിന്ന് വിഭിന്നമാണ് ഇതിന്റെ രുചി.
കെഎഫ്സി ഷെഫുമാര്‍ ഒട്ടേറെ ഇന്ത്യന്‍ മുളക് പരിശോധിച്ച ശേഷമാണ് ഫ്ളെയ്മിങ്ങ് ചിക്കനുള്ള മുളകു തെരഞ്ഞെടുത്തത്. ലോകത്തെ ഏറ്റവും എരിവുള്ള മുളക്, ഭൂട്ട് ജൊലോക്കിയ, ആസാമിലാണ് അവര്‍ കണ്ടെത്തിയതെന്ന് കെഎഫ്സി ഇന്ത്യ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ധ്രുവ് കൗള്‍ പറഞ്ഞു.
ഫ്ളെയ്മിങ്ങ് ചിക്കന്‍ എല്ലാ കെഎഫ്സി റസ്റ്റോറന്റുകളിലും ലഭ്യമാണ്. ഇന്ത്യയിലെ 81 നഗരങ്ങളിലായി 300-ലേറെ റസ്റ്റോറന്റുകള്‍ കെഎഫ്സിയ്ക്കുണ്ട്. ക്രിസ്പി ചിക്കന്‍, ചിക്കന്‍ സിംഗര്‍, വെജ് സിംഗര്‍, റൈസ് ബൗള്‍, പാനീയങ്ങളുടെ ക്രഷര്‍ ശ്രേണി എന്നിവയാണ് മറ്റ് വിഭവങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: