കൂത്താട്ടുകുളം: മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രൊജക്ടിനുകീഴിലുള്ള കനാലുകള്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ കു ടിവെള്ളക്ഷാമം രൂക്ഷമാകുന്നു.
ഡിസംബര്‍ ആദ്യവാരം മു തല്‍ കനാലിലൂടെ വരുന്ന വെ ള്ളമാണ് ഈ പ്രദേശങ്ങളിലെ കിണറുകള്‍ വറ്റാതെ നിലനിര് ത്തിയിരുന്നത്. കനാലുകള്‍ കടന്നുപോകുന്ന ആറൂര്‍, പാലക്കുഴ, കൂത്താട്ടുകുളം, കിഴകൊമ്പ്, ഇടയാര്‍, തിരുമാറാടി, പാമ്പാക്കുട, കക്കാട്, രാമമംഗലം, കാ ക്കൂര്‍, പ്രദേശങ്ങളിലാണ് ജലക്ഷാമം രൂക്ഷമായിരിക്കുന്നത്. വി വിധ പഞ്ചായത്തുകളില്‍ 40ശതമാനത്തിലേറെ പണികള്‍ ഇനി യും പൂര്‍ത്തിയാക്കാനുണ്ട്. തൊ ഴിലുറപ്പിലുള്പ്പെടുത്തിയാണ് പഞ്ചായത്തുകളില്‍ കനാലുകള്‍ ശുചീകരിക്കുന്നത്.
കനാലില്‍ വെള്ളം തുറന്ന് വിടാത്തത് ഏറെ വലിച്ചിരിക്കുന്നത് കാനാല്‍ ജലത്തെ ആശ്രയിച്ച് കൃഷിയിറക്കിയിരിക്കുന്ന കര്‍ഷകരെയാണ്.
എംവിഐപിയുടെ ഇടതുകര കനാലിലൂടെ ഉടന്‍ വെള്ളം ഒഴുക്കുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ടവര്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് ബിജെപി പഞ്ചായത്ത് സമിതി ഭാരവാഹികളായ എന്‍.കെ.വിജയന്, ബി ന്ദു തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: