ശബരിമല : സന്നിധാനത്ത് നെയ്യഭിഷേകത്തിന് വന്‍തിരക്ക്. നെയ്യഭിഷേകത്തിനും ദര്‍ശനം നടത്തുവാനുമുള്ള ഭക്തരുടെ തിരക്കുകാരണം പോലീസും ദേവസ്വം ജീവനക്കാരും നന്നേ പാടുപെടുകയാണ്. മണിക്കൂറോളം കാത്തുനിന്നാണ് അയ്യപ്പന്മാര് നെയ്യഭിഷേകം നടത്തുന്നത്. അന്യസംസ്ഥാനത്തുനിന്ന് എത്തുന്ന ഭക്തരാണ് ഏറിയപങ്കും സന്നിധാനത്ത് നെയ്യഭിഷേകത്തിനായി കാത്തുനില്‍ക്കുന്നത്.
കൂടാതെ കുട്ടികളും വൃദ്ധരുമായ അനേകം അയ്യപ്പഭക്തരാണ് അയ്യപ്പദര്‍ശനം കാത്ത് സന്നിധാനത്ത് ക്യൂവില്‍ നില്‍ക്കുന്നത്. മലകയറി എത്തുന്ന അയ്യപ്പന്മാര് ദര്‍ശനം കഴിഞ്ഞ് തിരികെ മലയിറങ്ങാതെ നില്‍ക്കുന്നതുകൊണ്ടാണ് സന്നിധാനത്ത് ഇത്രയും തിരക്ക് അനുഭവപ്പെടാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: