കാഞ്ഞങ്ങാട്: സര്‍ക്കസിനെ സ്വന്തം മാതാവായി കണ്ട കലാംഖാന് സര്‍ക്കസ് കൂടാരത്തിനകത്ത് ചിലവഴിച്ചത് നാല്പത് വര്‍ഷങ്ങള്‍. 58 വയസ്സായ കലാം ഖാന് പതിമൂന്നാമത്തെ വയസില്‍ യാദൃശ്ചികമായാണ് സര്‍ക്കസ് കലയിലേക്കെത്തുന്നത്. ബീഹാറിലെ ഗോപാല്‍ഗഞ്ച് എന്ന ജില്ലയിലാണ് കലാംഖാന് ജനിച്ചത്.
സര്‍ക്കസിന്റെ രാജകീയ കാലത്ത് നാല്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീടിനടുത്ത് സര്‍ക്കസ് വന്നപ്പോള്‍ വീട്ടില്‍ അച്ഛനും അമ്മയും അറിയാതെ സര്‍ക്കസില്‍ ചേര്‍ന്ന അദ്ദേഹം പിന്നീട് മിന്നുന്ന പ്രകടനം കൊണ്ട് കൂടാരത്തിലെ കുള്ളന്മാരുടെ രാജാവാകുകയായിരുന്നു. ആദ്യം വീനസ് സര്‍ക്കസിലും പിന്നീട് പനാമ സര്‍ക്കസിലും കലപ്രകടനം നടത്തി. ജംബോ സര്‍ക്കസിന്റെ തുടക്കം മുതല്‍ ഇദ്ദേഹമുണ്ടായിരുന്നു. സപ്രിങ്ങ് നെറ്റ്, പലക്ക ആക്രോബാറ്റ്, കാര്‍ ഫാര്‍സ്, ബോക്സിങ്ങ്, കോമഡി എന്നീ ഇനങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ന് ഇന്ത്യയില്‍ തന്നെ ക്ലൗണ്‍ വേഷം ധരിക്കുന്ന ഏറ്റവും മികച്ച കുളളനായി അറിയപ്പെടുന്നയാളാണ് മൂന്നര അടി ഉയരമുള്ള കലാംഖാന്.
പൊക്കമില്ലാത്തതാണെന്‍ പൊക്കം എന്ന കു ഞ്ഞുണ്ണി മാസ്റ്ററുടെവരികളെ അന്വര്‍ത്ഥമാക്കിക്കൊണ്ട് താന്‍ വെറുമൊരു കോമാളിയാണെന്ന ചിന്ത വെടിഞ്ഞ് എപ്പോഴും ചിരിച്ചുകൊണ്ടുളള പ്രകൃതവും, സന്തോഷവും ഉളളതുകൊണ്ടുതന്നെയാണ് വോളിവുഡ് താരങ്ങളുടെ കൂടെ സിനിമയിലഭിനയിക്കാനുള്ള ക്ഷണം ലഭിച്ചത്. പക്ഷെ തന്റെ മാതാവായ സര്‍ക്കസ് കൂടാരം വിട്ട് പുറത്തുള്ള ജീവിതം ചിന്തിക്കാനാകില്ലെന്ന് കലാംഖാന് പറയുന്നു.
ബാംഗ്ലൂരില്‍ അമിതാഭ് ബച്ചനെ കൂലി എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ കണ്ടുമുട്ടിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂര്‍ത്തമെന്ന് കലാം പറയുന്നു. ഉയരംകുറഞ്ഞതിനാല് അമിതാഭ് ബച്ചന്ഏണിമേല് കയറിനിന്ന് കൈകൊടുത്തതും മായാത്ത ഓര്‍മ്മയായി സൂക്ഷിക്കുന്നു.
ഐശ്വര്യാറായ്, കരീനാ കപൂര്‍, ഹേമമാലിനി, ഷാരൂഖ് ഖാന്, സല്മാന് ഖാന്, ഹൃത്വീക് റോഷന്, അമരീഷ് പുരി, അനില്‍ കപൂര്‍, ധര്‍മ്മേന്ദ്ര, ജാക്കിഷെറൂഫ്, രാജേന്ദ്ര കുമാര്‍, ജീതേന്ദ്ര, സുനില്‍ദത്ത്, സഞ്ജയ്ദത്ത്, സണ്ണിഡിയോള്‍, വിനോദ് ഖന്ന, ഭാനുപ്രിയ, ജൂഹിചൗള തുടങ്ങിയ പ്രമുഖ സിനിമാതാരങ്ങളുമൊന്നിച്ചുള്ള ചിത്രങ്ങള്‍ നിധി പോലെ സൂക്ഷിക്കുന്നു.കാഞ്ഞങ്ങാട് ഐങ്ങോത്ത് നടന്നുവരുന്ന ജെംബോ സര്‍ക്കസ് ക്യാമ്പില്‍ കഴിഞ്ഞ ദിവസം നാല്പത് വര്‍ഷങ്ങള്‍ പിന്നിട്ടതിന്റെ ആഘോഷങ്ങള്‍ ഇദ്ദേഹത്തിന്റെ കലാജീവിതത്തിനുള്ള അംഗീകാരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: