സിഡ്നി: ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ആസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ ജോണ്സന് കളിക്കാനുള്ള സാധ്യത മങ്ങി. പേശിവലിവിനെ തുടര്‍ന്ന് ജോണ്സന് ഇന്നലെ പരിശീലനത്തിന് ഇറങ്ങിയില്ല. സിഡ്നിയില്‍ ജോണ്സന് പന്തെറിയുമോയെന്ന കാര്യം വരുംദിവസങ്ങളില്‍ അറിയാം. ജോണ്സന് കായികക്ഷമത വീണ്ടെടുത്തില്ലെങ്കില്‍ മിച്ചല്‍ സ്റ്റാര്‍ക്കോ പീറ്റര്‍ സിഡിലോ ടീമിലെത്തും.
പരമ്പരയിലിതുവരെ ജോണ്സന് 122 ഓവറുകളാണ് എറിഞ്ഞത്. അഡ്ലെയ്ഡിലെ ചത്തപിച്ചിലെ 38 ഓവറുകളും മെല്‍ബണിലെ 45.3 ഓവറുകളും അതില്‍ ഉള്‍പ്പെടുന്നു. 13 വിക്കറ്റുകള്‍ പിഴുത സ്ട്രൈക്ക് ബൗളര്‍ ഓസീസിന്റെ പരമ്പര വിജയത്തില്‍ നിര്‍ണായക സംഭാവന നല്കി.
തന്റെ ജോലിഭാരം കുറയ്ക്കണമെന്ന് ക്യാപ്ടന് സ്റ്റീവന്‍ സ്മിത്തിനോട് പറയുമെന്ന് മൂന്നാം ടെസ്റ്റിനുശേഷം ജോണ്സന് വ്യക്തമാക്കിയിരുന്നു. ഇന്ത്യയ്ക്കെതിരെ പലപ്പോഴും ജോണ്സന് വേഗം കുറയ്ക്കുകയുമുണ്ടായി. ലോകകപ്പിന് മുന്നോടിയായി ക്രിക്കറ്റ് ആസ്ട്രേലിയ ജോണ്സന് വിശ്രമമനുവദിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: