ശബരിമല: അയ്യപ്പന് വിവാഹ ക്ഷണക്കത്തുകളും പ്രാര്‍ത്ഥനയും തപാല്‍മാര്‍ഗ്ഗം അയയ്ക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന് സന്നിധാനം പോസ്റ്റ് മാസ്റ്റര്‍ സായിപ്രകാശ്. മക്കളുടെയും അടുത്ത ബന്ധുക്കളുടെയും ക്ഷണക്കത്തുകള്‍ ലോര്‍ഡ് അയ്യപ്പന്, സന്നിധാനം, ശബരിമല എന്ന വിലാസത്തിലാണ് എത്തുന്നത്.
കല്യാണകത്തുകള്‍ അധികവും അന്യസംസ്ഥാനത്ത് നിന്നുള്ളവരുടേതാകും. സംസ്ഥാനത്തു നിന്നുള്ള കത്തുകളില്‍ മിക്കതും പ്രാര്‍ത്ഥനയും പരാതികളുമൊക്കെയാകും. മണ്ഡല-മകരവിളക്ക് കാലത്താണ് കത്തുകളെത്തുക. എല്ലാ കത്തുകളും ദേവസ്വം എക്സികൃൂട്ടീവ് ഓഫീസിനാണ് തപാല്‍ വകുപ്പ് കൈമാറുന്നത്.
അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്ത കാന്സലേഷന് സ്റ്റാമ്പിനും ആവശ്യക്കാരേറെയാണ്. ഇതില്‍ ആശംസകളെഴുതി സന്നിധാനത്തു നിന്ന് പ്രിയപ്പെട്ടവര്ക്കയയ്ക്കുന്നവരുടെ എണ്ണവും മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: