ശബരിമല: തീര്‍ത്ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിന് പത്തനംതിട്ട ജില്ലാകളക്ടര്‍ എസ്.ഹരികിഷോറിന്റെ നേതൃത്വത്തിലുള്ള സംഘം കാനനപാതയിലൂടെ യാത്രനടത്തി. എരുമേലിയില്‍ നിന്ന് പുറപ്പെട്ട് അഴുത- പുതുശ്ശേരി- കരിമല–പെരിയാനവട്ടം വഴി പമ്പയില്‍ എത്തിച്ചേര്‍ന്നു. അഴുതയില്‍ നിന്ന് മുക്കുഴി വരെ നാല് കിലോമീറ്റര്‍ ജീപ്പിലും തുടര്‍ന്ന് പമ്പ വരെയുള്ള പതിനെട്ട് കിലോമീറ്റര്‍ കാല്നടയായുമാണ് സഞ്ചരിച്ചത്. എക്കോ ഡെവലപ്പ്മെന്റ് സൊസൈറ്റികളുടെ സംഘം ചെയര്മാന് പി.ജെ.സെബാസ്റ്റ്യന്‍, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെ.ഡയറക്ടര്‍ സി.ബാബു, അസി.കളക്ടര്‍ ശ്രീറാം തുടങ്ങിയവരും മറ്റ് ഉദ്യോഗസ്ഥരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: