ചാരുംമൂട്: സംസ്ഥാനത്ത് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ അഴിമതിയുടെ കൂട്ടുഭരണം കാഴ്ചവയ്ക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. സിപിഎം ജില്ലാ സമ്മേളനത്തിന്റെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സരിത, ബിജു രാധാകൃഷ്ണന് കേസിലും കെ.എം. മാണിയ്ക്ക് ചേര്‍ന്ന് നിന്ന് മുഖ്യമന്ത്രി അഴിതിക്ക് കൂട്ടുനില്‍ക്കുന്നു. ജൂഡീഷ്യല്‍ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രി ആ കസേരയില്‍ ഇരിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സി.ബി. ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: