കായംകുളം: മദ്യപിച്ചെത്തിയ ഭര്തൃസഹോദരന് യുവതിയെ കമ്പിവടിക്ക് അടിച്ചുവീഴ്ത്തി. കായംകുളം മുരിക്കുംമൂട് കളത്തില്‍വീട്ടില്‍ ജയ (35)യെയാണ് ഭര്‍തൃ സഹോദരന് മര്‍ദ്ദിച്ചത്. മുഖത്തും പുറത്തും പരിക്കേറ്റ ജയയെ നാട്ടുകാര്‍ എത്തിയാണ് കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മദ്യപിച്ചെത്തുന്ന യുവാവ് ഭാര്യയേയും മക്കളേയും ക്രൂരമായി മര്‍ദ്ദിക്കുക പതിവാണ്. കഴിഞ്ഞദിവസം ഭര്‍ത്താവ് വരുന്നതുകണ്ട് ഭയന്ന് അയല്‍വീട്ടില്‍ അഭയം തേടിയ ഭാര്യയെ കാണാതിരുന്നതിനെ തുടര്‍ന്ന് അനുജന്റെ ഭാര്യ ഒളിപ്പിച്ചിരിക്കുകയാണെന്നാരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ജയ പോലീസിന് നല്കിയ മൊഴി. കായംകുളം പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: