ആലപ്പുഴ: സുരക്ഷാ സംവിധാനങ്ങളില്ല; ചികിത്സയില്‍ കഴിയുന്ന മാനസിക രോഗികള്‍ വാര്‍ഡില്‍ നിന്നും ചാടി രക്ഷപെടാന്‍ ശ്രമിക്കുന്നു. ഇത് മറ്റുരോഗികളെ ഭീതിയിലാഴ്ത്തുന്നു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പഴയ ബ്ലോക്കില്‍ രണ്ടാം നിലയിലാണ് മാനസികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ വാതിലുകളോ മറ്റുസുരക്ഷാസംവിധാനമോ ഇല്ലാത്തത് മൂലം ഇവിടെ നിന്നും ചികിത്സയില്‍ കഴിയുന്ന മാനസികരോഗികള്‍ പലരും ഓടിരക്ഷപെടുകയാണ് പതിവ്. ഈ ബ്ലോക്കില്‍ ചികിത്സയില്‍ കഴിയുന്ന മറ്റു രോഗികള്‍ക്ക് ഇത് ഭീഷണിയാകുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെ മാനസികരോഗ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ഓമനപ്പുഴ സ്വദേശിനി ഇവിടെനിന്നും ഓടി രക്ഷപെടുകയും തുടര്‍ന്ന് വിവരമറിഞ്ഞ് എയ്ഡ്പോസ്റ്റിലെ പോലീസുകാര്‍ ദേശീയപാതയ്ക്കു സമീപം പള്ളിമുക്കില്നിന്നും പിടികൂടി വാര്‍ഡില്‍ എത്തിക്കുകയായിരുന്നു. മാനസികരോഗികള്‍ നേരെ ഓടി എത്തുന്നത് ദേശീയപാതയോരങ്ങളിലാണ്. ഇത് ജീവാപായത്തിന് വരെ ഇടയാക്കിയേക്കാം. എന്നാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ആലപ്പുഴയില്‍ ആയിരുന്ന അവസരത്തില്‍ മാനസിക രോഗികളെ പാര്‍പ്പിക്കാന്‍ പ്രത്യേകം സെല്ല് തന്നെ സജ്ജമാക്കിയിട്ടുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: