ചെങ്ങന്നൂര്‍: ഓട്ടോറിക്ഷാ ഡ്രൈവറുടെ സത്യസന്ധതയില്‍ റിട്ട. അദ്ധ്യാപകന് 70,000 രൂപ തിരികെ ലഭിച്ചു. ആലാ പെണ്ണുക്കര ചമ്മത്തുംമുക്ക് ഓട്ടോ സ്റ്റാന്‍ഡിലെ മറ്റം മഹാദേവന് എന്ന ഓട്ടോയുടെ ഡ്രൈവര്‍ വിജയനാണ് തുക ഉടമയ്ക്ക് തിരികെ നല്കി മാതൃകയായത്.
കഴിഞ്ഞദിവസം രാവിലെ പതിനൊന്നോടെ കൊഴുവല്ലൂര്‍ ശിവാലയത്തില്‍ റിട്ട.അദ്ധ്യാപകനായ എം.എന്‍. രാഘവന് ചെങ്ങന്നൂരില്‍ ഡോക്ടറെ കാണുന്നതിനായാണ് വിജയന്റെ ഓട്ടോറിക്ഷയില്‍ കയറിയത്. വാഹനത്തില്‍ കയറിയ ഉടന്‍തന്നെ പണം അടങ്ങുന്ന ബാഗ് പിന്‍സീറ്റില്‍ വയ്ക്കുകയുമായിരുന്നു. എംസി റോഡില്‍ ആശുപത്രി ജങ്ഷനില്‍ എത്തി വാഹനത്തില്‍ നിന്ന് ഇറങ്ങിയെങ്കിലും ബാഗ് എടുക്കാന്‍ മറന്നു.
വൈകിട്ട് അഞ്ചോടെ ഓട്ടറിക്ഷയ്ക്കുള്ളിലിരിക്കുന്ന ബാഗ് വിജയന്റെ ശ്രദ്ധയില്‍പ്പെടുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തുകയും, മറ്റ് രേഖകളും കണ്ടെത്തുകയുമായിരുന്നു. ബാഗിനുള്ളില്‍ ഉണ്ടായിരുന്ന വാച്ച് റിപ്പയറിംഗ് സെന്ററിന്റെ രസീതിലെ വിലാസത്തില്‍ നിന്നാണ് ഉടമയെ തിരിച്ചറിഞത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ സ്വകാര്യലാബില്‍ നിന്നും രാഘവനെ കണ്ടത്തുകയും, ചെങ്ങന്നൂര്‍ സിഐ, എസ്ഐ, എന്നിവരുടെ സാന്നിദ്ധ്യത്തില്‍ തുകയും രേഖകളും അടങ്ങിയ ബാഗ് വിജയന് ഉടമയ്ക്ക് കൈമറുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: