ചേര്‍ത്തല: ദേശീയകായികതാരത്തിന്റെ ദീര്‍ഘനാളത്തെ സ്വപ്നം പൂവണിഞ്ഞു. അന്താരാഷ്ട്ര നിലവാരമുള്ള സ്പൈക്ക് സമ്മാനിച്ച് സായിമാ ഫൗണ്ടേഷന് പ്രവര്‍ത്തകരാണ് കായികതാരം ഷില്‍ഡയുടെ സ്വപ്നം സാക്ഷാത്ക്കരിച്ചത്. പ്രാരാബ്ദങ്ങള്‍ക്കു നടുവില്‍ നിന്നും നാഷണല്‍ സ്ക്കൂള് മീറ്റില്‍ 100, 200 മീറ്റര്‍ ഓട്ടമത്സരങ്ങളില്‍ സ്വര്‍ണം നേടിയ ഈ മിടുക്കി കാര്യവട്ടം ഗവ. കോളേജില്‍ ബിഎസ്സി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.
പൊക്ലാശേരി കൈരളി ഗ്രന്ഥശാല പ്രവര്‍ത്തകര്‍ സായിമാഫൗണ്ടേഷന് നല്കിയ അപേക്ഷ പരിഗണിച്ചാണ് 10000 രൂപ വിലമതിക്കുന്ന അന്താരാഷ്ട്ര നിലവാരമുള്ള സ്പൈക്ക് ഷില്ഡയ്ക്ക് നല്കുവാന് തീരുമാനമായത്. നിലവില്‍ കായികതാരങ്ങള്‍ ഉപയോഗിക്കുന്ന സ്പൈക്കിന് 240 ഗ്രാം ഭാരമുണ്ട്.
അഡിഡാസ് കമ്പനിയുടെ 150 ഗ്രാം ഭാരമുള്ള സ്പൈക്കാണ് ഷില്ഡയ്ക്ക് ലഭിച്ചത്. ഈ വര്‍ഷം നടക്കുന്ന നാഷണല്‍ യൂണിവേഴ്സിറ്റി മീറ്റില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ പുതിയ സ്പൈക്ക് ഷില്ഡയ്ക്ക് തുണയാകും. കൈരളി ഗ്രന്ഥശാലാ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ സായിമാ ഫൗണ്ടേഷന് ചെയര്മാന് രവിമേനോന് ഷില്ഡയ്ക്ക് സ്പൈക്ക് കൈമാറി. കലവൂര്‍ എന്‍.ഗോപിനാഥ്, പ്രഭാ മധു, കെ.കെ. മഹേശന്, വി.എ. അനീഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: