ആലപ്പുഴ: നിലവിലുള്ള റേഷന്‍ കാര്‍ഡ് പുതുക്കുന്നതിനും ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിനുമുള്ള അപേക്ഷാഫോറം അതത് റേഷന്‍ കടകളില്‍ നിന്ന് വിതരണം ചെയ്തു തുടങ്ങി. റേഷന്‍ കാര്‍ഡ് ഉടമകള്‍ അപേക്ഷാ ഫോറം വാങ്ങി പൂരിപ്പിച്ച് നിശ്ചിതസമയത്തിനകം നല്‍കണം. തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ 1955ലെ അവശ്യസാധനനിയമത്തിലെ വകുപ്പുകള്‍ പ്രകാരം ശിക്ഷാ നടപടി സ്വീകരിക്കും. അപേക്ഷാഫോറം കീറുകയോ നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്നതും കുറ്റകരമാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: