മണ്ണഞ്ചേരി: പെരുന്തുരുത്തുകരി പാടശേഖര സമിതിയില്‍ കൃഷിമുടക്കുന്നവരും നിലം ഇല്ലാത്തവരും അംഗങ്ങളുമാണെന്ന് ആക്ഷേപവുമായി നിലം ഉടമകള്‍ രംഗത്ത്. തരിശുരഹിത പഞ്ചായത്തായി പ്രഖ്യാപിച്ച മണ്ണഞ്ചേരിയിലെ പ്രധാന പാടശേഖരമായ പെരുന്തുരുത്തുകരിക്കാണ് ഈ ഗതി. ഇപ്പോള്‍ പാടശേഖരം പൂര്‍ണമായും തരിശു നിലയിലായെന്നും ആരോപണമുയരുന്നു.
പാടശേഖരത്തില്‍ കുറച്ചുകാലമായി യഥാസമയത്ത് കൃഷിയിറക്കാതെ കൃഷിമുടങ്ങിയതിനെ തുടര്‍ന്ന് 117 നിലം ഉടമകള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് 2013 ഏപ്രിലില്‍ മണ്ണഞ്ചേരി കൃഷിഓഫീസറുടെ സാന്നിധ്യത്തില്‍ വിളിച്ചുകൂട്ടിയ പൊതുയോഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 15 ഭാരവാഹികളില്‍ എട്ടുപേരും സ്ഥലമില്ലാത്തവരാണെന്നാണ് ഒരു വിഭാഗം നിലം ഉടമകളുടെ ആക്ഷേപമുന്നയിക്കുന്നത്.
വര്‍ഷത്തില്‍ രണ്ടുകൃഷിയാണ് കാലങ്ങളായി ഇവിടെ ഇറക്കാറുള്ളത്. ഇതുപ്രകാരം ഒരു തവണത്തെ കൃഷിയിലൂടെ ശരാശരി 80 ലക്ഷം രൂപയുടെ നെല്ലുത്പ്പാദിപ്പിക്കാന് കഴിയും. അത് ചെയ്യാത്തതുമൂലം വര്‍ഷംതോറും ഒരുകോടി അറുപതുലക്ഷം രൂപയുടെ നെല്ലുത്പ്പാദനം ഇല്ലാതാക്കി. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി പാടശേഖര വികസനത്തിനും സംരക്ഷണത്തിനുമായി മൂന്നരക്കോടി രൂപയുടെ നിര്‍മാണ അനുമതി ലഭിച്ചിരുന്നു. ഇത് ലക്ഷ്യമാക്കിയാണ് അനര്‍ഹരായവര്‍ സമിതിയിലേക്ക് നുഴഞ്ഞു കയറിയതെന്നും ഒരുവിഭാഗം നിലമുടമകള്‍ പറയുന്നു.
175 ഏക്കറോളം വരുന്ന വിശാലമായ പാടശേഖരത്തില്‍ ഏഴേക്കര്‍ നിലം കുമരകത്തെ ഒരു കര്‍ഷകനെ കൊണ്ടുവന്ന് പാട്ടത്തിനെടുപ്പിച്ച് പഞ്ചായത്തും കൃഷിവകുപ്പ് അധികൃതരും ഒത്തുകളിച്ച് കബളിപ്പിക്കാനാണ് പാടശേഖര സമിതി ശ്രമിക്കുന്നതെന്നും ഇതിനെതിരെ ബന്ധപ്പെട്ടവര്‍ക്ക് പരാതിനല്‍കുമെന്നും നിലമുടമകളായ പി.ആര്. പ്രസാദും ശങ്കുണ്ണിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: